കൊല്ലത്ത് ക്ഷേത്ര നിർമ്മാണത്തിനെത്തിയ തമിഴ്നാട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി കോട്ടയം സ്വദേശി

Published : May 12, 2023, 09:41 AM ISTUpdated : May 12, 2023, 09:46 AM IST
കൊല്ലത്ത്  ക്ഷേത്ര നിർമ്മാണത്തിനെത്തിയ  തമിഴ്നാട്ടുകാരനെ തലയ്ക്കടിച്ച്  കൊലപ്പെടുത്തി, പ്രതി കോട്ടയം സ്വദേശി

Synopsis

കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. 

കൊല്ലം : കൊല്ലം നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണത്തൊഴിലാളികളായ ഇരുവരും ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കൊല്ലത്ത് എത്തിയിരുന്നത്. 

നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ക്ഷേത്ര നിർമാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തെ തലക്കടിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് ആംബലുൻസ് വിളിച്ച് വരുത്തിയത്.  

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ