'ശബ്ദം കേട്ട് ജനല്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ'; അച്ഛന്‍റെ വാക്കുകള്‍ ഇങ്ങനെ

Published : Dec 28, 2022, 08:17 AM ISTUpdated : Dec 28, 2022, 10:55 AM IST
'ശബ്ദം കേട്ട് ജനല്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ'; അച്ഛന്‍റെ വാക്കുകള്‍ ഇങ്ങനെ

Synopsis

കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛൻ നിറ കണ്ണുകളോടെ പറയുന്നു.

തിരുവനന്തപുരം: വര്‍ക്കലയില്‍ 17 കാരിയായ മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതിന്‍റെ നടുക്കത്തിലാണ് സംഗീതയുടെ അച്ഛന്‍. കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛൻ നിറ കണ്ണുകളോടെ പറയുന്നു. കഴുത്തിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നുവെന്നും ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന സജീവ് പറഞ്ഞു.

വർക്കല വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തായ പള്ളിയ്ക്കല്‍ സ്വദേശി ഗോപു (20) വിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സംഗീത രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെൺകുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. പ്രതിയെ ചോദ്യം ചെയ്ത് വരുകയാണെന്ന് അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Also Read:  മറ്റൊരു നമ്പറില്‍ ചാറ്റിംഗ്, രാത്രി വിളിച്ച് വരുത്തി; സംഗീതയെ കാമുകന്‍ ഗോപു കൊലപ്പെടുത്തിയത് കഴുത്തറുത്ത്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ