
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ റിബുൻ അഹമ്മദാണ് പിടിയിലായത്.
പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ ഇയാൾ നാട് വിടുകയായിരുന്നു. പതിനാറുകാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി. കേരളത്തിൽ തിരിച്ചെത്തി മറ്റ് പലയിടങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിൽ ജോലിക്ക് നിൽക്കുമ്പോഴാണ് പ്രതി പ്രണയം നടിച്ച് നിരവധി തവണ പീഡിപ്പിച്ചത്.
കൊച്ചിയില്‍ അഭിഭാഷകന് നേരെ നടുറോഡില്‍ മര്‍ദ്ദനം; ജഡ്ജി തല്‍സമയം ഇടപെട്ടു, പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു
ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പൊലീസിനെ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.
ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മർദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിൻവശത്ത് കാർ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് ക്രൂരമായി അക്രമo നടത്തിയത്.
സംഭവം നടക്കുമ്പോൾ അത് വഴി പോകുകകയായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചു മാറ്റി പൊലീസിനെ ഏൽപ്പിച്ചു. അടിയുടെ ആഘാതത്തിൽ അഭിഭാഷകന്‍റെ ശ്രവണശേഷിക്ക് തകരാർ സംഭവിച്ചു. കാറിന്‍റെ താക്കോൽ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also; കേരളാ ഹൗസ് ക്വാർട്ടേഴ്‌സിലെ ലൈംഗിക അതിക്രമ കേസ്, ജീവനക്കാരന് സസ്പെൻഷൻ