'പൊലീസ് എത്തിയില്ലെങ്കിൽ അവർ കൊന്നേനെ, മുത്തലാഖ് ചൊല്ലാഞ്ഞത് ഭയന്നിട്ട്'; മലപ്പുറത്ത് മർദ്ദനത്തിനിരയായ നവവരൻ

Web Desk   | Asianet News
Published : Nov 16, 2021, 08:58 PM ISTUpdated : Nov 16, 2021, 09:22 PM IST
'പൊലീസ് എത്തിയില്ലെങ്കിൽ അവർ കൊന്നേനെ, മുത്തലാഖ് ചൊല്ലാഞ്ഞത് ഭയന്നിട്ട്'; മലപ്പുറത്ത് മർദ്ദനത്തിനിരയായ നവവരൻ

Synopsis

ഏഴ് പേർ‌ ചേർന്നാണ് മർദ്ദിച്ചത്. തന്നെ കൊല്ലുമെന്ന് പേടിച്ചാണ് മുത്തലാഖ് ചൊല്ലാഞ്ഞത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭാര്യവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും അബ്ദുൾ അസീബ് പറഞ്ഞു. 

മലപ്പുറം: പൊലീസുകാർ എത്തിയില്ലായിരുന്നെങ്കിൽ ഭാര്യവീട്ടുകാർ തന്നെ കൊന്നേനെ എന്ന് മലപ്പുറം(Malappuram) കോട്ടയ്ക്കലിൽ മർദ്ദനത്തിനിരയായ അബ്ദുൾ അസീബ്(Abdul Aseeb) ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. മുത്തലാഖ് (muthalaq) ചൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. കുടിയ്ക്കാൻ വെള്ളം ചോദിച്ചിട്ട് പോലും നൽകിയില്ല. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറായിരുന്നു താനെന്നും അബ്ദുൾ അസീബ് പറഞ്ഞു.

ഓഫീസിനുള്ളിൽ വച്ചും തന്നെ മർദ്ദിച്ചു. തുടർന്നാണ് കാറിൽ കയറ്റി കൊണ്ടുപോയതും വീണ്ടും മർദ്ദിച്ചതും. ഏഴ് പേർ‌ ചേർന്നാണ് മർദ്ദിച്ചത്. തന്നെ കൊല്ലുമെന്ന് പേടിച്ചാണ് മുത്തലാഖ് ചൊല്ലാഞ്ഞത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭാര്യവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും അബ്ദുൾ അസീബ് പറഞ്ഞു. 

വിവാഹ മോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ അസീബിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിൽ ആറ് പേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് (Arrest) ചെയ്തിട്ടുണ്ട്.  ഭാര്യാപിതാവ് ഒതുക്കുങ്ങൽ സ്വദേശി ഷംസുദ്ദീൻ, ബന്ധുക്കളായ ഷഫീഖ്, അബ്ദുൽ  ജലീൽ, ഷഫീർ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്. ഭാര്യാപിതാവിന്റെ ചേട്ടൻ ലത്തീഫിനെയാണ് ഇനി പിടികൂടാനുള്ളത്.  തട്ടികൊണ്ടു പോകൽ, മർദ്ദനം, വധശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇന്നലെയാണ് കോട്ടക്കൽ ചങ്കുവട്ടി സ്വദേശിയായ അബ്ദുൾ അസീബിനെ തട്ടികൊണ്ടു പോയി മർദിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതമായി പരിക്കേറ്റ അസീബ് ആശുപത്രിയിൽ ചികിത്സയിലാണ്.


Read Also: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ ഭാര്യവീട്ടുകാർ മർദ്ദിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്