കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി 6 മാസത്തിന് ശേഷം പിടിയില്‍

Published : Jul 13, 2024, 10:21 AM IST
കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി 6 മാസത്തിന് ശേഷം പിടിയില്‍

Synopsis

2023 ഡിസംബര്‍ 12ന് ഉച്ചയോടെയാണ് മൂന്നംഗ സംഘം മുഹമ്മദ് ജസീമിനെ കടയില്‍നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ മണ്ണില്‍ക്കടവിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു

കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. ആവിലോറ പാറക്കല്‍ മുഹമ്മദ് ആപ്പു (43)വിനെയാണ് കൊടുവളളി പൊലീസ് ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. എളേറ്റില്‍ വട്ടോളിയിലെ വ്യാപാരിയായ മുഹമ്മദ് ജസീമിനെയാണ് ആപ്പുവും കൂട്ടാളികളും തട്ടിക്കൊണ്ട്‌പോയി ക്രൂരമായി മര്‍ദ്ദിച്ചത്.

2023 ഡിസംബര്‍ 12ന് ഉച്ചയോടെയാണ് മൂന്നംഗ സംഘം മുഹമ്മദ് ജസീമിനെ കടയില്‍നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ മണ്ണില്‍ക്കടവിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ നേരത്തെ കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദുല്‍ റസാഖ്(51), സകരിയ(36), റിയാസ്(29), ആവിലോറ മതുകൂട്ടികയില്‍ നാസി എന്ന അബ്ദുല്‍ നാസര്‍(48) എന്നിവര്‍ പൊലീസിന്റെ പിടിയിലായിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യപ്രതി ആപ്പുവിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ആപ്പു ബാംഗ്ലൂരില്‍ ഒളിച്ച് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. 

തുടര്‍ന്ന് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ സി. ഷാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജിയോ സദാനന്ദന്‍, എ.എസ്.ഐ കെ.വി ശ്രീജിത്ത്, സി.പി.ഒമാരായ ഷെഫീഖ് നീലിയാനിക്കല്‍, വിപിന്‍ സാഗര്‍, ഡ്രൈവര്‍ സത്യരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘം ബാംഗ്ലൂരിലെ കെങ്കേരിയില്‍ വെച്ചാണ് ആപ്പുവിനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ
പുറത്ത് ‘വീട്ടിൽ ഊണ്’, അകത്ത് മിനി ബാർ, മുകൾ നിലയിൽ രഹസ്യ അറ, റെയ്ഡിൽ കിട്ടിയത് 76 കുപ്പി മദ്യം