പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ട പിടിയില്‍

Published : Sep 05, 2019, 12:03 AM ISTUpdated : Sep 05, 2019, 12:07 AM IST
പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ട പിടിയില്‍

Synopsis

കൊച്ചുവേളി സ്വദേശിയായ ജാങ്കോ കുമാറെന്ന അനിൽകുമാറിനെയാണ് പേട്ട സിഐ ബിജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

തിരുവനന്തപുരം: പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചുവേളി സ്വദേശിയായ ജാങ്കോ കുമാറെന്ന അനിൽകുമാറിനെയാണ് പേട്ട സിഐ ബിജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

ഒരു കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പേട്ട സ്റ്റേഷനിൽ നിന്നും പൊലീസുകാർ അനിലിനെ പിടികൂടാൻ കൊച്ചുവേളിയിലെ താമസസ്ഥലത്ത് എത്തിയത്. പൊലീസിനുനേരെ ബോംബെറിഞ്ഞ ശേഷം ഭാര്യ രേഖയുമായി അനിൽ രക്ഷപ്പെട്ടു. 22 കേസുകളിലെ പ്രതിയാണ് പൊലീസിനെ ആക്രമിച്ച അനിൽ. രേഖയെ അടുത്ത ദിവസം പൊലീസ് വേളിയിൽ നിന്നും അറസ്റ്റ് ചെയ്തു.

പിന്നീട്, അനിലും കൂട്ടാളിയായ അഖിലും ചേർന്ന് ഒരു ക്വട്ടേഷൽ ഏറ്റെടുത്ത വിവരം പൊലീസിന് ലഭിച്ചു. ബോംബും ആയുധനങ്ങളുമായി ഇന്ന് പുലർച്ചെ പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അനിലിനെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്ക് പിന്നിലുള്ള ഒരു പറമ്പിൽ നിന്നും അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഭവം നടന്നത് കഴിഞ്ഞ 21ന് പന്തളത്ത്; പരിശോധിച്ചത് 100ലേറെ സിസിടിവി ദൃശ്യങ്ങൾ, വയോധികനെ ആക്രമിച്ച് സ്കൂട്ടർ തട്ടിയെടുത്ത 4 പ്രതികൾ പിടിയിൽ
കൊടുവളളിയിൽ 3 യുവാക്കളെ ക്രൂരമായി മർ​ദിച്ച് ഒരു സംഘം ആളുകൾ; ആളുമാറി മർദിച്ചതെന്ന് സൂചന, ബേക്കറിയിൽ സാധനം വാങ്ങാനെത്തിയപ്പോൾ ആക്രമണം