പ്രണയനൈരാശ്യം, പക; പാലക്കാട് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിയ കേസില്‍ പ്രതി പിടിയിൽ

By Web TeamFirst Published Jun 28, 2022, 5:05 PM IST
Highlights

സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് മുകേഷ് അറസ്റ്റിലാകുന്നത്. തിരിപ്പൂരിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാള്‍. വീട്ടിൽ അതിക്രമിച്ച് കടക്കൽ, വധശ്രമം, മാരകായുധം കൊണ്ട് ആക്രമിക്കൽ, തീവച്ചു നശിപ്പിക്കൽ  തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
 

പാലക്കാട്: പാലക്കാട് ചൂലന്നൂരിൽ  ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ പ്രതി പിടിയിൽ. തിരുപ്പൂരിൽ നിന്നാണ്  മുകേഷിനെ കോട്ടായി പൊലീസ് പിടികൂടിയത്. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ  പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കി.

സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് മുകേഷ് അറസ്റ്റിലാകുന്നത്. തിരിപ്പൂരിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാള്‍. വീട്ടിൽ അതിക്രമിച്ച് കടക്കൽ, വധശ്രമം, മാരകായുധം കൊണ്ട് ആക്രമിക്കൽ, തീവച്ചു നശിപ്പിക്കൽ  തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ വിഷുദിനത്തിലാണ് ചൂലന്നൂർ സ്വദേശികളായ ഇന്ദ്രജിത്ത്, രേഷ്മ, അച്ഛൻ മണി, അമ്മ സുശീല എന്നിവരെ മുകേഷ് ആക്രമിച്ചത്. രേഷ്മയോട് പ്രതി വിവാഹഭ്യാർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 

Old Report: സഹോദരിയെ വിവാഹം കഴിക്കണം എന്ന് ആവശ്യം? കുടുംബം വിലക്കി; കൊലക്കത്തിയെടുത്ത് യുവാവ്

മാരാകയുധങ്ങളും, പെട്രോൾ, ഏറുപടക്കം എന്നിവയുമായി എത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും തീ വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ്   വീട്ടുകാർക്ക് വെട്ടേറ്റത്. ഇന്ദ്രജിത്തിന്റെയും രേഷ്മയുടേയും വിരലുകൾ അറ്റുപോയി. അന്നേറ്റ പരിക്കിനോട് ഇവര്‍ ഇപ്പോഴും പൊരുതുകയാണ്, 

മണിയും സുശീലയും മുകേഷ് വീണ്ടും ആക്രമിക്കാൻ വരുമെന്ന ഭീതിയിൽ  കഴിയവെയാണ് അറസ്റ്റ്. പ്രതിക്ക് അർഹമായ ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. 

Read Also: പല്ല് തേയ്ക്കാതെ മകനെ ഉമ്മവച്ചത് ചോദ്യം ചെയ്തു; ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്നു

പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പില്‍ പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു . കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ പൊലീസ് അറസ്റ്റുചെയ്തു. രാവിലെ എട്ടേമുക്കാലോടെ ആക്രമണം. നിലവിളി കേട്ട് അടുത്തുളള ബന്ധുക്കള്‍ ഓടിയെത്തിയപ്പോൾ ദീപിക വെട്ടേറ്റ് കിടക്കുന്നതായാണ് കണ്ടത്. വീടിന്‍റെ വാതിലുകൾ അടച്ച ശേഷമാണ്  അവിനാശ് ഭാര്യയെ കൊടുവാൾ കൊണ്ട് ആക്രമിച്ചത്.

രാവിലെ ഏഴുന്നേറ്റ അവിനാശ് പല്ലു തേയ്ക്കാതെ മകനെ ഉമ്മ വയ്ക്കാൻ തുനിഞ്ഞു. ഭാര്യ ദീപിക ഇത് ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം, ഇതിൽ പ്രകോപിതനായി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് എന്നാണ് അവിനാശ് നൽകിയിട്ടുള്ള പൊലീസിന് നൽകിയ മൊഴി. ദീപികയെ ഉടന്‍ പെരിന്തൽമണ്ണയിലെ  ആശുപത്രിയെലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്.

click me!