Asianet News MalayalamAsianet News Malayalam

സഹോദരിയെ വിവാഹം കഴിക്കണം എന്ന് ആവശ്യം? കുടുംബം വിലക്കി; കൊലക്കത്തിയെടുത്ത് യുവാവ്

രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണർന്നതെന്ന് അയൽവാസി പറഞ്ഞു. ആദ്യം കണ്ടത് വെട്ടേറ്റ  രേഷ്മയെയാണ്.

relative reveals on Palakkad attack
Author
Palakkad, First Published Apr 15, 2022, 11:45 AM IST

പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ നാല് പേരെ വെട്ടിയത് പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യം കാരണമെന്ന് ബന്ധു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാൽ വീട്ടുകാർ എതിർത്തുവെന്നും ആക്രമിക്കാൻ കാരണം ഇതാവാമെന്നും ബന്ധു കുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണർന്നതെന്ന് അയൽവാസി പറഞ്ഞു. ആദ്യം കണ്ടത് വെട്ടേറ്റ  രേഷ്മയെയാണ്. പിന്നീട് രേഷ്മയുടെ അച്ഛൻ മണികണ്ഠനെ പരിക്കുകളോടെ കണ്ടെത്തി. നിലവിളി കേട്ട് ലൈറ്റിട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടുവെന്ന് അയൽവാസികൾ പറഞ്ഞു. പ്രതിയെത്തിയത് പെട്രോളും പടക്കവുമായാണ്. 

.ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios