
പോണ്ടിച്ചേരി: മയക്കുമരുന്ന് കേസിലെ അന്തർസംസ്ഥാന ബന്ധം കണ്ടെത്താൻ പ്രതികളുമായി അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് തുടരുന്നു. പോണ്ടിച്ചേരിയിൽ പ്രതികൾ താമസിച്ച ഹോട്ടലിലെ പരിശോധനക്ക് ശേഷം ചെന്നൈയിലാണ് ഇപ്പോൾ തെളിവെടുപ്പ് തുടരുന്നത്. തമിഴ്നാട്ടിൽ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് പ്രതികൾ സ്ഥിരമായി തങ്ങിയത് വയനാടും,പോണ്ടിച്ചേരിയും,ചെന്നൈയിലും.ചെന്നൈയിലെ ചില ഏജന്‍റുമാരിൽ നിന്നാണ് സ്ഥിരമായി എംഡിഎംഎ കിട്ടിയതെന്നാണ് പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.പോണ്ടിച്ചേരിയിലെ കുയിലപ്പാടത്തെ ഹോട്ടലിൽ ആഴ്ചകളോളം താമസിച്ചാണ് പ്രതികളായ ശ്രീമോനും,ഫാവാസും ഇത് ഏകോപിപ്പിച്ചിരുന്നത്.
മറ്റ് പ്രതികൾ കോഴിക്കോട് നിന്ന് പല ദിവസങ്ങളിലായി ഇവിടെ എത്തി. കൊച്ചിയിലേക്ക് മയക്ക് മരുന്ന് കടത്തി. കുയിലപ്പാടത്തെ റോസ് കോട്ടേജ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഗൂഡാലോചനയെന്ന് അന്വേഷണ സംഘം കണ്ടെത്തി.കേസിലെ ഒന്നും രണ്ടും പ്രതികളായ ശ്രീമോനും,ഫാവാസിനെയുമാണ് അന്വേഷണസംഘം തെളിവെടുപ്പിന് തുടരുന്നത്. നാളെ കസ്റ്റഡി കാവാലധി തീരാനിരിക്കെ ഇവർക്ക് എംഡിഎംഎ എത്തിച്ച് നൽകിയ ചെന്നൈ ഏജന്‍റുമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം.ചെന്നൈയിലെ ചില ഏജന്‍രുമാരാണ് ഇവരെ വലിയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധിപ്പിച്ചിരുന്നത്.
ഈ വിവരങ്ങൾ ലഭിക്കുന്നതോടെ സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വലിയ സംഘത്തിന്‍റെ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.വയനാട് കൂടി തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ട്. നാളെ പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി കാലാവധി വീണ്ടും നീട്ടി ചോദിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam