
കണ്ണൂർ: കണ്ണൂർ എടക്കാട് യുവാവിനെ തലക്കടിച്ച് കൊന്ന കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. കുറ്റിക്കകത്തെ സുമോദിനെ കൊലപ്പെടുത്തിയ കേസിലാണ് പാറപ്പളളിയിലെ അസീബ് പിടിയിലായത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട പണമിടപാടിലെ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലെത്തിയ സുമോദിനെ അസീബ് മുളവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ചാക്കിലാക്കി മുനമ്പത്തെ കുറ്റിക്കാട്ടിൽ തള്ളി. പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam