
ആഗ്ര: ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ വാടക ഗുണ്ടകൾക്ക് നൽകാനായി 40000 രൂപ ബാങ്ക് വായ്പയെടുത്ത് യുവാവ്. യുപിയിലെ മുസാഫർനഗറിലാണ് സംഭവം. 21 കാരിയായ യുവതിയെ കൊലപ്പെടുത്താൻ രണ്ട് കൊലയാളികളെ നിയമിക്കാനും കുറ്റകൃത്യത്തിന് പണം കണ്ടെത്താനും 40,000 രൂപ ബാങ്ക് വായ്പയെടുത്തെന്ന് പൊലീസ് പറഞ്ഞു. ജനുവരി 21 ന് ഗ്രാമത്തിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതശരീരം വെള്ളിയാഴ്ച സമീപത്തെ വനത്തിൽ നിന്ന് കണ്ടെടുത്തു.
തലയോട്ടി ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും ഭാഗികമായി കത്തിയ വസ്ത്രങ്ങൾ, പാദരക്ഷകൾ, മോതിരം, ക്ലിപ്പ് കേടായ മുടി, അടിവസ്ത്രങ്ങൾ എന്നിവയിൽ നിന്ന് രക്ഷിതാക്കൾക്ക് അവളെ തിരിച്ചറിയാൻ കഴിഞ്ഞതായും പൊലീസ് പറഞ്ഞു.
കൊലപാതകം, കൂട്ടബലാത്സംഗം എന്നീ ബിഎൻഎസ് വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മീററ്റ് സ്വദേശിയായ ഭർതൃസഹോദരനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർ ഒളിവിലാണ്.
ജനുവരി 21 നാണ് യുവതിയെ അവസാനമായി കണ്ടത്. ഭാര്യാസഹോദരനോടൊപ്പം സ്‌കൂട്ടറിൽ വന്നതായാണ് കുടുംബം ബുധാനയിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പ്രധാന പ്രതി ഭാര്യയുടെ സഹോദരിയുമായി ബന്ധത്തിലായിരുന്നു. രണ്ടുവർഷമായി യുവതി ചില സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
തുടർന്ന് ഭാര്യാ സഹോദരിയെ കൊലപ്പെടുത്താനായി ബാങ്കിൽ നിന്ന് 40,000 രൂപ വായ്പ എടുത്തു.10,000 രൂപ മുൻകൂറായി നൽകി. കുറ്റകൃത്യത്തിന് ശേഷം 20,000 രൂപ വാഗ്ദാനം ചെയ്തു. പ്രതികൾ ആദ്യം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് അവളുടെ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് തെളിവ് നശിപ്പിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. അടിവസ്ത്രം കേടുകൂടാതെയിരിക്കുകയും മറ്റ് വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തതാണ് ലൈംഗികാതിക്രമത്തിൻ്റെ സംശയം ഉയർത്തിയത്. സ്ഥലത്തുനിന്ന് കോണ്ടം പാക്കറ്റുകളും കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam