നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിച്ച്, നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കടന്നുകളയും, പ്രതി കൊച്ചിയിൽ പിടിയിൽ

Published : Apr 03, 2022, 12:17 AM IST
നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിച്ച്, നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കടന്നുകളയും, പ്രതി കൊച്ചിയിൽ പിടിയിൽ

Synopsis

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി സ്ത്രികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവ് ഒടുവിൽ കൊച്ചി പൊലീസിന്‍റെ പിടിയിലായി. കോട്ടയം കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവൽ കുര്യനെയാണ് തേവര പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊച്ചി: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി സ്ത്രികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവ് ഒടുവിൽ കൊച്ചി പൊലീസിന്‍റെ പിടിയിലായി. കോട്ടയം കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവൽ കുര്യനെയാണ് തേവര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നഗരത്തിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്നത കാണിക്കുകയും ചെയ്ത നിരവധി പരാതികൾ പ്രതിക്ക് എതിരെയുണ്ട്.

പനമ്പള്ളി നഗർ, കടവന്ത്ര മേഖലകളിൽ പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇമ്മാനുവൽ അതിക്രമം കാട്ടിയത്. സ്ത്രീകളുടെ രഹസ്യഭാഗങ്ങളിൽ പിടിച്ച് കടന്നുകളയുകയാണ് രീതി. പരാതി വ്യാപകമായതോടെ സൗത്ത് പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി. എന്നാൽ ബൈക്കിന് നമ്പർ ഇല്ലാതായതോടെ പ്രതിയെക്കുറിച്ച് സൂചനയുണ്ടായില്ല. തുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സിസിടിവി ദൃശ്യം ശേഖരിച്ച് പരിശോധന തുടങ്ങിയത്. 

പരാതിക്കാർ നൽകിയ വിവരങ്ങളിൽ നിന്ന് ഏകദേശ രൂപം മനസിലാക്കി പ്രതി കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവൽ ആണെന്ന് തിരിച്ചറിഞ്ഞു, തുടർന്നാണ് ഇയാളെ മൂവാറ്റുപഴയിൽവെച്ച് പിടികൂടിയത്. മൂവാറ്റുപഴയിലെ വാഹന ഷോറൂമിലെ ജീവനക്കാരനായ ഇമ്മാനുവൽ ഈ കുറ്റകൃത്യത്തിനായി മിക്കമാറും ദിവസം എറണാകുളം നഗരത്തിലെത്തും. പ്രതിക്കെതിരെ കാക്കനാട് അടക്കമുള്ള സ്ഥലങ്ങളിലും പരാതികളുണ്ട്. അറസ്റ്റിലായ ഇമ്മാനുവലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മോഫിയ പർവീണിന്‍റെ കേസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് അച്ഛൻ; ഗവർണർക്ക് നിവേദനം

കൊച്ചി: ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്‍റെ കേസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് അച്ഛൻ ദിൽഷാദ് കെ സലീം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി. ഒന്നാം പ്രതി മോഫിയയുടെ ഭർത്താവ് സുഹൈൽ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.സുഹൈലിന്‍റെ സഹോദരനിലേക്കും,സഹോദരിയുടെ ഭർത്താവിലേക്കും കേസ് അന്വേഷണം നീളണമെന്നും ദിൽഷാദ് കെ സലീം ആവശ്യപ്പെട്ടു.

കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസിൽ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദ്ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.  അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ