
ആലപ്പുഴ: കാപ്പ ചുമത്തി മാവേലിക്കര കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു. കറ്റാനം ഭരണിക്കാവ് തെക്ക് മനീഷ് ഭവനം മനീഷ് (കാനി 19) ആണ് മാവേലിക്കര സബ് ജയിലിന് മുന്നിൽ നിന്ന് സിവിൽ പൊലീസ് ഓഫിസർമാരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്.
രാത്രി ഏഴരയോടെയാണ് സംഭവം. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും മനീഷിനെ വിലക്കി കഴിഞ്ഞ നവംബർ 19 ന് എറണാകുളം ഡി ഐ ജി നീരജ്കുമാർ ഗുപ്ത ഉത്തരവിട്ടിരുന്നു. ഇതിനുശേഷം കഴിഞ്ഞ ഡിസംബർ 12 ന് ഭരണിക്കാവിൽ കാണപ്പെട്ട പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയവേ ഡിസംബർ 28 ന് ജാമ്യം ലഭിച്ച മനീഷ് വിലക്ക് ലംഘിച്ച് വീടിന് സമീപമെത്തി. ഇതറിഞ്ഞെത്തിയ കുറത്തികാട് പൊലീസ് മനീഷിനെ വീണ്ടും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനെ തുടർന്നു രാത്രിയിൽ ജയിലിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ജയിലിന്റെ വാതിൽ തുറക്കുന്നത് കാത്തുനിൽക്കവേ സിവിൽ പൊലീസ് ഓഫിസർമാരായ അജീഷ്, സതീഷ് എന്നിവരെ തള്ളി മറിച്ചിട്ട ശേഷമാണ് മനീഷ് ഓടി രക്ഷപ്പെട്ടത്.
Read Also: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതി പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam