കസ്റ്റഡിയിലെടുത്ത പ്രതി എക്സൈസ് ഓഫീസിൽ ജീവനൊടുക്കാൻ ശ്രമിച്ചു, ആശുപത്രിയിൽ ചികിത്സയിൽ

Published : Apr 10, 2026, 11:54 PM IST
Police line do not cross

Synopsis

തുടർന്ന് പ്രതിയെ വർക്കല റേഞ്ച് ഓഫീസിൽ എത്തിക്കുകയായിരുന്നു. 56 വയസുള്ള അബ്ദുൽ വാഹിദ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം: വർക്കല എക്സൈസ് ഓഫീസിൽ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പ്രതി സെല്ലിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മടവൂർ മാലുവിള പുത്തൻവീട്ടിൽ അബ്ദുൽ വാഹിദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മടവൂർ ഭാഗത്ത് നിന്നാണ് മദ്യലഹരിയിലായിരുന്ന പ്രതിയെ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ വർക്കല റേഞ്ച് ഓഫീസിൽ എത്തിക്കുകയായിരുന്നു. 56 വയസുള്ള അബ്ദുൽ വാഹിദ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

27കാരനോട് 57കാരിയായ അധ്യാപികയ്ക്ക് പ്രണയം, ലക്ഷങ്ങൾ കൈക്കലാക്കി യുവാവ്, തിരികെ ചോദിച്ച അധ്യാപികയെ കൊന്നുതള്ളി
കൂട്ടത്തിലൊരാൾ എയ്റോനോട്ടിക്കൽ എൻജിനീയർ; പ്രചോദനമായത് വെബ് സീരീസ്, 300 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, ജ്വല്ലറി കവർച്ച ശ്രമത്തിൽ 3 പേർ അറസ്റ്റിൽ