'ശ്രീരാജ് പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനൽ, പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ട്': വെളിപ്പെടുത്തലുമായി എസിപി

Published : Oct 10, 2026, 10:39 AM IST
spa rape case

Synopsis

കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ടെന്നും എസിപി പറഞ്ഞു.

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സം​ഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനലെന്ന് പൊലീസ്. ഏറെ നാളായി കുറ്റകൃത്യം നടന്നുവരികയായിരുന്നുവെന്ന് എസിപി ബിജോയ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ടെന്നും എസിപി പറഞ്ഞു.

വളരെ ആലോചിച്ച് നടപ്പാക്കുന്ന പ്രക്രിയ ആയിട്ടാണ് മനസിലാക്കുന്നത്. നാളുകളായി ഇത് നടന്നുവരുന്നു എന്നാണ് വിവരം. നിരാലംബരായ പെൺകുട്ടികളാണ് ഇതിൽ വന്നു പെട്ടുപോകുന്നത്. ശ്രീരാജിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇവിടെയുള്ള പല സ്പാകൾക്കും സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നത് പോലും ശ്രീരാജാണ് എന്നാണ് മനസിലായത്. പൊലീസുകാർ തങ്ങളുടെ സുഹൃത്തുക്കളാണ്, ഞങ്ങൾക്കൊപ്പം ​ഗുണ്ടകളുണ്ട് എന്നൊക്കെ പെൺകുട്ടികളോട് പറയുമ്പോൾ പിന്നീട് ഇവർക്കെതിരെ സംസാരിക്കാൻ ഈ സ്ത്രീകൾ ഭയന്ന് തയ്യാറാകില്ല. ഗുണ്ടാ ബന്ധം ഉൾപ്പെടെ പറഞ്ഞു ഭീഷണിപ്പെടുത്തും. സ്പാകളിൽ ചൂഷണത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുമെന്നും എസിപി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: പ്രതികൾക്ക് 20 വർഷം കഠിന തടവ്
പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ