
ദില്ലി: ദില്ലിയിൽ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ഉപേക്ഷിച്ച വനപ്രദേശത്ത് പ്രതി അഫ്താബിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി . സ്ഥലത്ത് നടത്തിയ പരിശോധനയിൽ ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം അഫ്താബ് ഇടക്കിടെ എടുത്തുനോക്കുമായിരുന്നു എന്നത് അടക്കമുള്ള ഞെട്ടിക്കുന്ന വിശദാംശങ്ങളും പുറത്ത് വന്നു.
ശ്രദ്ധയെ കൊലപ്പെടുത്തതിന് ദിവസങ്ങൾക്ക് മുൻപാണ് അഫ്താബ് ദില്ലി ഛത്തർപൂരിലെ ഫ്ലാറ്റ് വാടകക്കെടുത്തത്. ഇത് കൊലപ്പെടുത്താനുള്ള ഉദ്ദേശം വച്ചാണോയെന്നാണ് ഗൂഢോലോചന സംശയം നിലനിർത്തി പൊലീസ് അന്വേഷിക്കുന്നത്. സ്ഥിരമായി വഴക്കുണ്ടാക്കുമായിരന്ന ശ്രദ്ധയും അഫ്താബും തമ്മിൽ കൊലപാതക ദിവസവും വഴക്ക് കൂടിയിരുന്നതായി പൊലീസ് പറയുന്നു.
കൊലയ്ക്ക് ശേഷം അറക്കവാൾ ഉപയോഗിച്ചാണ് ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കിയത്. ശ്രദ്ധയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്പോഴും അഫ്താബ് അതേ മുറിയിൽ തന്നെ താമസിച്ചു. സൾഫർ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ചാണ് മുറിയിലെ ചോരക്കറ ഇല്ലാതാക്കിയത്. ഫ്രിഡ്ജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം ഇടക്കിടെ എടുത്തുനോക്കുമായിരുന്നുവെന്നും പൊലീസിനോട് പ്രതി പറഞ്ഞതായാണ് വിവരം.
ജോലിക്ക് ശേഷം എഴ് മണിയോടെ വീട്ടിലെത്തിയിരുന്ന അഫ്താബ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങൾ ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ആണ് ഉപേക്ഷിക്കാൻ കൊണ്ടുപോയിരുന്നത്. സംശയം തോന്നാതിരിക്കാൻ ഫോയിൽ പേപ്പർ ഒഴിവാക്കിയാണ് ശരീരഭാഗങ്ങൾ കളഞ്ഞിരുന്നത്. ക്രൈം സിനിമകളുടെയും വെബ് സീരിസുകളുടെയും ആരാധകനായിരുന്ന അഫ്താബ് ഡെക്സറ്റർ എന്ന ക്രൈം സീരിസ് കാണുന്നതും പതിവായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ഛത്തർപൂരിലെ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ ശ്രദ്ധയുടെതാണെോയെന്ന് ഉറപ്പിക്കാൻ അന്വേഷണസംഘം ഡിഎൻഎ പരിശോധന നടത്തും. മേയിൽ കൊലപാതകം നടന്നെങ്കിലും ജൂൺവരെ പ്രതി ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ജീവനോടെയുണ്ടെന്ന് വരുത്തി തീർക്കാനും ശ്രമിച്ചിരുന്നതായും വിവരമുണ്ട്.. ശ്രദ്ധയുമായി അടുത്ത അതേ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിയേയും കൊലക്ക് ശേഷം അഫ്താബ് ഫ്ലാറ്റിൽ കൊണ്ടുവന്നിരുന്നുവെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam