
ചേർത്തല: ആലപ്പുഴയിൽ പതിനഞ്ചു വയസ്സുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ആറരവർഷം തടവിനും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2019 നവംബർ 22-ന് പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആലുങ്കൽ വീട്ടിൽ ജോമോനെ(47) ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ മൊബൈലിൽ മെസ്സേജ് ഡിലീറ്റ്ചെയ്തു തരാൻ പറഞ്ഞ് വിളിച്ച് വരുത്തിയായിരുന്നു പീഡനം. പ്രതി ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് കുട്ടിയെ വിളിച്ച് കയറ്റി ബലമായി കയ്യിൽ പിടിച്ച് വലിച്ച് കിടപ്പുമുറിയിൽ കിടത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി.
പൂച്ചാക്കൽ ഇൻസ്പെക്ടർ ആയിരുന്ന സി. കെ. . സുദർശനൻ രജിസ്റ്റർ ചെയ്ത കേസിൽ എസ്. ഐമാരായ സി. ഐ മാർട്ടിൻ, സി. പി. ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർ ലേഖ എസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, സുനിത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
Read More : 'മഞ്ഞൾ പൊടി, ഒരുപിടി മണ്ണ്, ദോഷം മാറ്റാൻ പൂജ'; കൈനോട്ടക്കാരൻ അടിച്ചെടുത്തത് 7 പവൻ, പിന്നാലെ ട്വിസ്റ്റ് !
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam