'മദ്യപാനികള്‍ സ്ഥിരമായി ശല്യം ചെയ്യുന്നു, പൊലീസ് നടപടിയെടുക്കുന്നില്ല'; പരാതിയുമായി വീട്ടമ്മ

By Web TeamFirst Published Feb 8, 2021, 5:33 PM IST
Highlights

മദ്യപാനികള്‍ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന് വീട്ടമ്മയുടെ പരാതി. ശല്യം ചെയ്യുന്നതിനും അനധികൃ മദ്യക്കച്ചവടത്തിനുമെതിരെ പരാതി നല്‍കിയിട്ട്  പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് മലപ്പുറം അരിയല്ലൂരില്‍ താമസിക്കുന്ന സഫ്വത്തിന്‍റെ പരാതി.

മലപ്പുറം: മദ്യപാനികള്‍ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന് വീട്ടമ്മയുടെ പരാതി. ശല്യം ചെയ്യുന്നതിനും അനധികൃ മദ്യക്കച്ചവടത്തിനുമെതിരെ പരാതി നല്‍കിയിട്ട്  പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് മലപ്പുറം അരിയല്ലൂരില്‍ താമസിക്കുന്ന സഫ്വത്തിന്‍റെ പരാതി.

അരിയല്ലൂരില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് കുട്ടുവിന്‍റെ പുരക്കല്‍ ഖാലിദും ഭാര്യ സഫ്വത്തും രണ്ട് മക്കളും താമസിക്കുന്നത്.തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന നാലുപേര്‍ നിരന്തരമായി ഉപദ്രവിക്കുന്നുവെന്നാണ് സഫ്വത്തിന്‍റെ പരാതി.

ഇവിടെ അനധികൃത മദ്യക്കച്ചവടമുണ്ട്. രാത്രിയും പകലും ഒരുപോലെ മദ്യം വാങ്ങാൻ ആളുകളെത്തും. ഇതിനെതിരെ പ്രതികരിച്ചതിന്‍റെ വിരോധത്തിലാണ് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.

ഭീണഷിപെടുത്തി ഇവിടെ നിന്ന് താമസം ഒഴിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. പരപ്പനങ്ങാടി പൊലീസില്‍ പരാതി നൽകിയിട്ടും നടപടിയുണ്ടാവുന്നില്ല. ഭര്‍ത്താവ് ഖാലിദ് ഓട്ടോറിക്ഷാ ഡ്രൈവറായതിനാല്‍ വീട്ടില്‍ ഒറ്റക്കുള്ള സമയത്താണ് ഉപദ്രവം കൂടുതലെന്നും സഫ്വത്ത് പറഞ്ഞു.

പരാതി നല്‍കാൻ ചെന്നപ്പോള്‍ പരപ്പനങ്ങാടി പൊലീസ് മോശമായി പെരുമാറിയെന്നും സഫ്വത്ത് പറഞ്ഞു. നീതി തേടി ജില്ലാ പൊലീസ് മേധാവിക്ക് ഖാലിദും സഫ്വത്തും പരാതി നല്‍കിയിട്ടുണ്ട്.

click me!