
തൃശ്ശൂര്‍: ആളൂർ പീഡനക്കേസിൽ മൊഴിയെടുപ്പിന്‍റെ പേരു പറഞ്ഞ് മാസങ്ങളായി പൊലീസ് വേട്ടയാടുകയായിരുന്നെന്ന് പരാതിക്കാരിയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട്. പീഡനത്തിനിരയായ വ്യക്തിക്ക് കിട്ടേണ്ട നീതിയും പരിഗണനയും പോലും ലോക്കൽ പൊലീസിൽ നിന്ന് കിട്ടിയില്ല. സംഭവം പുറത്തുകൊണ്ടുവന്ന തന്നെയും ചില കേന്ദ്രങ്ങൾ വേട്ടയാടുകയാണെന്ന് ഒളിന്പ്യൻ മയൂഖ ജോണിയും പറഞ്ഞു.
ആളൂർ പീഡനക്കേസിന് ശാസ്ത്രീയ തെളിവില്ലെന്ന തൃശൂർ റൂറൽ എസ് പി ജി പൂങ്കുഴലിയുടെ റിപ്പോർട് ചോദ്യം ചെയ്താണ് പീഡനത്തിനിരയായ യുവതി രംഗത്തെത്തിയത്. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പോലും പൊലീസ് തയാറായില്ല. ഇതുപരിശോധിച്ചാൽ തന്നെ ഭീഷണിപ്പെടുത്തിയതിനുളള കാരണവും തെളിവുകളും കിട്ടും. ഇതെല്ലാം അവഗണിച്ചാണ് പൊലീസ് ഒത്തുകളിക്കുന്നത്. തന്നെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ പ്രതിയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്ന എന്ന വാദത്തിൽഉറച്ചു നിൽക്കുന്നു
യുവതിയെ പീഡിപ്പിച്ച പ്രതി ജോൺസണെതിരെ പരസ്യമായി രംഗത്തുവന്നതിന്‍റെ പേരിൽ തന്നെയും വേട്ടയാടുകയാണെന്ന് ഒളിന്പ്യൻ മയൂഖ ജോണി പറഞ്ഞു. കളളക്കേസിലൂടെ പിന്തിരിപ്പിക്കാനാണ് ശ്രമം. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിൽ പ്രതീക്ഷയുണ്ടെന്നും അവരും കൈവിട്ടാൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും പീഡനത്തിനിരയായ യുവതിയും കുടുംബവും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam