കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായവരിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയും; ലഹരിക്കെണിയിലായത് നിരവധിപേർ

Published : Oct 11, 2022, 04:29 AM ISTUpdated : Oct 11, 2022, 04:30 AM IST
കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായവരിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയും; ലഹരിക്കെണിയിലായത് നിരവധിപേർ

Synopsis

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയടക്കമാണ് അറസ്റ്റിലായത്. ഇവരുടെ കെണിയിൽ നിരവധി വിദ്യാര്‍ഥിനികളും വീണിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

കൊല്ലം: കൊല്ലത്ത് എംഡിഎംഎയും  ലഹരി ഗുളികളുമായി ഏഴ് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയടക്കമാണ് അറസ്റ്റിലായത്. ഇവരുടെ കെണിയിൽ നിരവധി വിദ്യാര്‍ഥിനികളും വീണിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി എക്സൈസ് കൊല്ലം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയ റെയിഡിലാണ് ഏഴുപേര്‍ പിടിയിലായത്. ഉളിയക്കോവിൽ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്, ആശ്രാമം സ്വദേശികളായ ദീപു, വിഷ്ണു, ചന്ദനത്തോപ്പ് സ്വദേശി അഖിൽ, കൊട്ടാരക്കര സ്വദേശി റമീസ് എന്നിവരാണ് അറസ്റ്റിലായത്. വിവേകിൽ നിന്നും പത്ത് ലഹരിഗുളികളും ദീപു, വിഷ്ണു, അഖിൽ എന്നിവരിൽ നിന്നായി രണ്ടര ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ദീപു നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. മാസങ്ങൾക്ക് മുന്പ് സമാനമായ മറ്റൊരു കേസിൽ  ഇയാളെ എക്സൈസ് സംഘം  പിടികൂടുന്നതിനിടയിൽ  മൂന്ന് നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി  രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. കൈക്കും കാലിനും പരിക്കുകളോടെയാണ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കെണിയിൽ നിരവധി വിദ്യാര്‍ഥിനികൾ വീണിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്സൈസ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ വി റോബര്‍ട്ട് അറിയിച്ചു.

Read Also: അമ്മയുടെ മുന്നിലിട്ട് മകളെ കൂട്ടബലാത്സം​ഗം ചെയ്തു; സംഭവം നൃത്തപരിപാടി കഴിഞ്ഞുവരുന്നതിനിടെ, രണ്ട് പേർ പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ