വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച് അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങൾ, അന്വേഷണം തുടങ്ങി പൊലീസ്

Published : Feb 04, 2024, 09:13 PM ISTUpdated : Feb 04, 2024, 10:41 PM IST
വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച് അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങൾ, അന്വേഷണം തുടങ്ങി പൊലീസ്

Synopsis

വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ ഒരാൾ തീയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ  പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീ വെച്ച് നശിപ്പിച്ചു. സാവീസ് ഹയർ ഗുഡ്സ്  ഉടമ അനിൽകുമാറിൻ്റെ വീട്ടിലാണ് തീയിട്ടത്. തക്കസമയത്ത് കണ്ടതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. ഇന്ന് പുല‍ർച്ചെയായിരുന്നു സംഭവം. കറന്റില്ലാത്തതെന്തെന്ന് അന്വേഷിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അനിൽകുമാർ വീടിന് പുറത്ത് തീ കണ്ടത്. നി‍ർത്തിയിട്ട സ്കൂട്ട‍ർ അപ്പോഴേക്കും കത്തി നശിച്ചിരുന്നു.

പന്തലു പണിക്കാവശ്യമായ വസ്തുക്കൾ വാടകയ്ക്ക് നൽകുന്നയാളാണ് അനിൽ. ഇതിനായി വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന തുണികളിലേക്കും തീ പട‍ർന്നു പിടിച്ചു. കൂടാതെ അജ്ഞാതൻ വീടിന്റെ ടെറസിലും തീയിട്ടു. അപ്പോഴേക്കും അയൽവാസികളും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. പക്ഷേ പ്രതിയെ പിടികൂടാനായില്ല. വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ ഒരാൾ തീയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ  പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ടൗൺ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം