3പേരെയും കൊന്നതിന് ശേഷം മൃതദേഹങ്ങൾ മറവുചെയ്യാൻ അക്ഷയ് വീടിന്റെ ഹാളിൽ 4 അടി നീളത്തിലും 2 അടി വീതിയിലും ഒരു കുഴിയെടുത്തിരുന്നു. എന്നാൽ, അച്ഛന്റെ മൃതദേഹം കുഴിയിൽ ശരിയായി വെക്കാൻ കഴിഞ്ഞില്ല. ഇതോടെ, അച്ഛന്റെ കാലുകൾ മുറിച്ചുമാറ്റി കുഴിയിലിട്ട് മണ്ണ് മൂടി
വിജയനഗര: കർണാടകയെ നടുക്കിയെ കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനഗര ജില്ലയിലാണ് പണത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് അക്ഷയ് ബി ജെ എന്ന യുവാവ് അച്ഛൻ ഭീം രാദ് എച്ച്, അമ്മ ജയലക്ഷ്മി, സഹോദരി അമൃത എന്നിവരെയാണ് കോട്ടൂരിൽ വച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച നടന്ന സംഭവം ദുരഭിമാനക്കൊലയെന്ന രീതിയിലാണ് ആദ്യം പുറത്ത് വന്നത്. ചിത്രദുർഗ സ്വദേശികളായ കുടുംബം വർഷങ്ങളായി കോട്ടൂരിലാണ് താമസിച്ചിരുന്നത്. ഭീംരാജിന് കോട്ടൂരിൽ ടയർ ഷോപ്പുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് അക്ഷയ് തിലക് നഗർ പൊലീസ് സ്റ്റേഷനിൽ കുടുംബാംഗങ്ങളെ കാണാനില്ലെന്ന പരാതി നൽകിയത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യത്തിലുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. ചോദ്യം ചെയ്യലിലാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കിയത്. ജനുവരി 26-നാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്. പ്രതിയായ അക്ഷയ് പണത്തിനുവേണ്ടി അമ്മ ജയലക്ഷ്മിയുമായി വഴക്കിട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ ദേഷ്യം വന്ന അയാൾ അമ്മയുടെ കഴുത്തറുത്ത് കൊന്നു. അമ്മയെ കൊന്ന വിവരം പുറത്തറിയാതിരിക്കാൻ, പുറത്തുപോയിരുന്ന അനിയത്തി അമൃതയെ വിളിച്ച് 'നിനക്കൊരു സമ്മാനം വാങ്ങിയിട്ടുണ്ട്, വേഗം വാ' എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വരുത്തി. വീട്ടിലെത്തിയ അനിയത്തിയെയും നിർദയമായി കഴുത്തറുത്ത് കൊന്നു. ഒടുവിൽ രാത്രി വീട്ടിലെത്തിയ അച്ഛൻ ഭീംരാജിനെയും കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പിതാവിന്റെ കാൽ മുറിച്ച് മാറ്റി
പണം നൽകാത്തതിന് അമ്മയുടെ കഴുത്തറുത്ത ശേഷം, വീട്ടിൽ നിന്ന് പുറത്തുപോയ അനിയത്തിയെ ഫോൺ വിളിച്ച് 'നിനക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, വേഗം വീട്ടിലേക്ക് വാ' എന്ന് പറഞ്ഞു വരുത്തി. മുറിയിലുണ്ടായിരുന്ന അമ്മയുടെ മൃതദേഹം കാണിച്ച് 'ഇതാണ് നിനക്കുള്ള സമ്മാനം' എന്ന് പറഞ്ഞു. ഭയന്നുപോയ അനിയത്തിയോട് 'നീ പേടിക്കേണ്ട, നിന്നെയും അമ്മയുടെ അടുത്തേക്ക് അയക്കാം' എന്ന് പറഞ്ഞ് നിർദയമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്ന് വിജയനഗര ജില്ലാ പൊലീസ് സൂപ്രണ്ട് ജാഹ്നവി വിശദമാക്കിയത്. മൂന്നുപേരെയും കൊന്നതിന് ശേഷം മൃതദേഹങ്ങൾ മറവുചെയ്യാൻ പ്രതി അക്ഷയ് വീടിന്റെ ഹാളിൽ 4 അടി നീളത്തിലും 2 അടി വീതിയിലും ഒരു കുഴിയെടുത്തിരുന്നു. എന്നാൽ, അച്ഛന്റെ മൃതദേഹം കുഴിയിൽ ശരിയായി വെക്കാൻ കഴിഞ്ഞില്ല. ഇതോടെ, അച്ഛന്റെ കാലുകൾ മുറിച്ചുമാറ്റി കുഴിയിലിട്ട് മണ്ണ് മൂടി. പിന്നീട് ആർക്കും സംശയം തോന്നാതിരിക്കാൻ അതിന് മുകളിൽ ടൈൽസ് പാകുകയായിരുന്നു.


