അനന്തു ഗിരീഷ് വധം: കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

Published : Feb 08, 2020, 02:16 AM IST
അനന്തു ഗിരീഷ്  വധം: കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

Synopsis

കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്. കേസിലെ കുറ്റപത്രം തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണ സംഘത്തിന് മടക്കി നൽകി.

അന്വേഷണം അവസാനിച്ച ശേഷം ലഭിച്ച ചില സുപ്രധാന രേഖകൾ കുറ്റപത്രത്തിൽ ചേർക്കണമെന്ന് ജില്ലാ ഗവൺമെൻറ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നേരിട്ട് വിളിച്ചുവരുത്തി കുറ്റപത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി.

ഇതോടെയാണ് കുറ്റപത്രം മടക്കി നൽകണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പ്രതാപൻ കോടതിയിൽ അപേക്ഷ നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗുഡാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾകളുടെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പുനരന്വേഷണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്