കൊലയ്ക്ക് ശേഷം ബിവറേജിൽ പോയി, അനുമോളുടെ ഫോൺ 5000 രൂപയ്ക്ക് വിറ്റു; ഭർത്താവ് ബിജേഷിനായി വലവിരിച്ച് പൊലീസ്

Published : Mar 25, 2023, 06:57 AM ISTUpdated : Mar 25, 2023, 07:47 AM IST
കൊലയ്ക്ക് ശേഷം ബിവറേജിൽ പോയി, അനുമോളുടെ ഫോൺ 5000 രൂപയ്ക്ക് വിറ്റു; ഭർത്താവ് ബിജേഷിനായി വലവിരിച്ച് പൊലീസ്

Synopsis

കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

ഇടുക്കി: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവിൽ പോയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ഫോൺ അയ്യായിരം രൂപയ്ക്ക് വിറ്റത്. ഈ ഫോൺ പൊലീസ് വീണ്ടെടുത്തു.

കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. 

കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിൻറെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. അതേ സമയം ബിജേഷിനായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണ്.

കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോൻറെ നേതൃത്വത്തിൽ എസ് എച്ച് ഒ വിശാൽ ജോൺസൺ, എസ് ഐ കെ. ദിലീപ്കുമാർ എന്നിവർ അടങ്ങുന്ന 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിർത്തി കടക്കാനുള്ള സാധ്യതയുള്ളതിനാൽ തമിഴ്നാട് ക്യൂ ബ്രാഞ്ചിൻറെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടിൽ ഇന്ന് ജില്ലാ സയൻറഫിക് ഓഫീസർ റാഫിയ മുഹമ്മദ് എത്തി രക്ത സാമ്പിളുകൾ ശേഖരിച്ചു. ഇത് തിരുവനന്തത്തെ ഫൊറൻസ്കി ലാബിലേയ്ക്ക് അയക്കും. കഴിഞ്ഞ ദിവസം ഫോറൻസിക് സർജൻ ഡോ. ബിനുവും കൊലപാതകം നടന്ന വീട് സന്ദർശിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍