
ആലപ്പുഴ: യുവതിയുടെ ആത്മഹത്യ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്നെന്ന് പരാതി.ആലപ്പുഴ ആറാട്ടുപുഴ സ്വദേശിനി അർച്ചനയാണ് ജീവനൊടുക്കിയത്. അർച്ചനയുടെ ആത്മഹത്യാ കുറിപ്പും, വോയ്‌സ് മെസേജും പുറത്തുവന്നു. ബിഎസ്സി നേഴ്സിങ് അവസാന വർഷ വിദ്യാർത്ഥി അർച്ചന വീട്ടിലെ കിടപ്പുമുറിയിൽ ഒതളങ്ങ കഴിച്ചാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച യായിരുന്നു സംഭവം. കണ്ടല്ലൂർ സ്വദേശിയും മുൻ സഹപാഠിയുമായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു. പഠനം പൂർത്തിയായ ശേഷം യുവാവുമായി വിവാഹം കഴിച്ചു നൽകാമെന്ന് അർച്ചനയുടെ വീട്ടുകാർ പറഞ്ഞിരുന്നു.
എന്നാൽ കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിൻമാറി. ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതിനെ തുടർന്നുണ്ടായ മനോ വിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.അതേസമയം അസ്വഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് ആരോപണങ്ങൾ പരിശോധിക്കുമെന്നും തൃക്കുന്ന പുഴ എസ്എച്ചഒ അറിയിച്ചു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam