
ജബല്‍പൂര്‍: മാതാപിതാക്കളെക്കാണാനായി സ്വന്തം വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ രജനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസില്‍ ഇവരുടെ ഭര്‍ത്താവ് അശോക് ചൗധരിയെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
രജനി മാതാപിതാക്കളെക്കാണാന്‍ സ്വന്തം വീട്ടില്‍ പോകണമെന്ന് അശോകിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അശോക് ഇത് അനുവദിച്ചില്ല. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും രജനിയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam