മകനെപ്പോലെ കൂടെനിന്നു, സംസ്കാരചടങ്ങിനും ആക്ഷൻ കൗൺസിലിനും മുന്നിൽ; അരുണിന്റെ ശിക്ഷയിൽ സംതൃപ്തിയോടെ നാട്

Published : Mar 24, 2023, 09:49 PM ISTUpdated : Mar 24, 2023, 09:55 PM IST
മകനെപ്പോലെ കൂടെനിന്നു, സംസ്കാരചടങ്ങിനും ആക്ഷൻ കൗൺസിലിനും മുന്നിൽ; അരുണിന്റെ ശിക്ഷയിൽ സംതൃപ്തിയോടെ നാട്

Synopsis

കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായിരുന്ന അരുൺ ശശി. ഇവരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. എന്ത് സഹായത്തിന് വിളിച്ചാലും അരുൺ എത്തുമായിരുന്നു.

കോട്ടയം: വിവാദമായ പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ ശശിയെ വധശിക്ഷക്ക് വിധിച്ചപ്പോൾ ആശ്വാസത്തോടെ ബന്ധുക്കളും നാട്ടുകാരും. മകനെപ്പോലെ കൂടെ നിന്നയാളാണ് വൃദ്ധ ദമ്പതികളുടെ ജീവനെടുത്തതെന്ന് ആ​ദ്യമാർക്കും വിശ്വാസമുണ്ടായിരുന്നില്ല. അത്തരത്തിലായിരുന്നു അരുണിന്റെ 'പ്രകടനം'. കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായിരുന്ന അരുൺ ശശി. ഇവരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. എന്ത് സഹായത്തിന് വിളിച്ചാലും അരുൺ എത്തുമായിരുന്നു. അത്തരത്തിലുള്ള ഒരാൾ ഇരട്ടക്കൊലപാതകമെന്ന പാതകം ചെയ്യുമെന്ന് ആരും കരുതിയില്ല. നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് അരുണാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. 

കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകൾക്ക് മുന്നിൽ നിന്നത് അരുണായിരുന്നു. എല്ലാ കാര്യങ്ങൾക്കു അരുൺ മകനെ പോലെ നിന്നു. ആർക്കും സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു ഇടപെടൽ. പ്രതിയെ പിടികൂടാൻ വൈകിയപ്പോൾ കേസ് അന്വേഷണത്തിന്റെ ആക്ഷൻ കൗൺസിൽ രൂപീകരണത്തിനും അരുൺ ശശി മുന്നിൽ നിന്നു. അതിനാൽ അരുണിനെ ആദ്യം പൊലീസ് സംശയിച്ചിരുന്നില്ല. പിന്നീട് മറ്റൊരു മാല മോഷണക്കേസിൽ അറസ്റ്റിലായ അരുണിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺശശിയെ മൂന്നൂവർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.  

കൊലപാതകത്തിനു പുറമേ അരുണിനു മേൽ ചുമത്തിയ മോഷണവും ഭവനഭേദനവും നിലനിൽക്കുമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജെ നാസർ വിധിച്ചു. വധശിക്ഷയാണ് വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്. 2013 ആഗസ്റ്റ് 28നു രാത്രിയിലാണ് പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും  ഭർത്താവ് ഭാസ്‌കരൻനായരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമ്മയ്ക്ക് 68 ഉം ഭാസ്കരൻ നായർക്ക് 71 ഉം വയസായിരുന്നു പ്രായം. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു ഇരുവരുടെയും മരണം.

കോടതി റിമാന്റ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.  കൊലപാതകത്തിനു പുറമേ അരുണിനു മേൽ ചുമത്തിയ മോഷണവും ഭവനഭേദനവും നിലനിൽക്കുമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജെ നാസർ വിധിച്ചു.

കോട്ടയം പഴയിടം ഇരട്ടക്കൊല: പ്രതി അരുൺ കുമാറിന് വധശിക്ഷ, 2 ലക്ഷം രൂപ പിഴയടക്കണം
 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ