
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിവിൽ പൊലീസ് ഓഫീസർ പ്രവീൺകുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വലിയമലയിലെ വീട്ടുവളപ്പിൽ പ്രവീണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറച്ച് ദിവസമായി പ്രവീൺകുമാർ മെഡിക്കൽ അവധിയിലായിരുന്നു. ജോലി സ്ഥലത്ത് പ്രവീൺകുമാറിന് പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളാണ് മാനസിക സമ്മർദ്ദത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും നെടുമങ്ങാട് ഡിവൈഎസ്പി വ്യക്തമാക്കി.
ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയേിലക്ക് മാറ്റി. നാളെയാണ് സംസ്കാരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam