അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിൽ

Published : Feb 17, 2022, 09:58 AM IST
അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിൽ

Synopsis

വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് അലി.  ഇയാളെ  കേരളത്തിലെത്തുന്ന അസാം പൊലീസിന് കേരളാ പൊലീസ് കൈമാറും. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അസ്മത്ത് അലിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  

മലപ്പുറം: അസമിലെ (Assam ) പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ (Nilambur) പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.  ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് നിലമ്പൂർ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് അലി.  ഇയാളെ  കേരളത്തിലെത്തുന്ന അസാം പൊലീസിന് കേരളാ പൊലീസ് കൈമാറും. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അസ്മത്ത് അലിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  

അസമിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ  ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികൾക്ക് ഒപ്പമാണ് കേരളത്തിലേക്ക് കടന്നതെന്നാണ് വിവരം. തൊഴിലാളികൾക്ക് ഒപ്പമായിരുന്നു താമസവും.  മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.  കേരളത്തിലേക്ക് കടന്നതോടെ ഇയാളെ കുറിച്ച് അസം പൊലീസിന് വിവരമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇയാൾ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ഇത് മനസിലാക്കിയ പൊലീസ് സംഘം, പ്രതി കേരളത്തിലാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 

ഹരിപ്പാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ മയക്കുമരുന്ന് മാഫിയയെന്ന് ബിജെപി

ഡമ്മി പരീക്ഷണം നിര്‍ണായകമായി, എട്ടുവയസ്സുകാരിയുടെ മരണം കൊലപാതകമാകാമെന്ന് പൊലീസ്

മൂന്നാര്‍: മൂന്നാര്‍ (Munnar) ഗുണ്ടുമലയില്‍ (Gundumala) എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാകാമെന്ന് വിലയിരുത്തല്‍. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരീക്ഷണമാണ് (Dummy experiment) കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തില്‍ വള്ളി ചുറ്റിയതാവാമെന്നുമാണ് പൊലീസിന്റെ നിരീക്ഷണം. ഇതോടെ രണ്ടര വര്‍ഷം മുന്‍പ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലെത്തി. 

കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തില്‍ വള്ളി ചുറ്റിയതാവാമെന്നും പൊലീസ് പറയുന്നു. 2019 സെപ്റ്റംബര്‍ 9നാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. 

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ഡമ്മി പരീക്ഷണം നടത്തി. കുട്ടിയുടെ  തൂക്കത്തിനു സമാനമായ ഭാരമുള്ള  ഡമ്മിയാണ്  ഉപയോഗിച്ചത്. കഴുത്തില്‍ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേവലുപ്പത്തിലുള്ള വള്ളിയും ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു. 20 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചില്‍ കയര്‍ കുരുക്കണമെങ്കില്‍ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാല്‍ മരണ സമയത്ത് മുറിയില്‍ ഇത്തരം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണര്‍ത്തുന്നത്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്