സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ഒരുലക്ഷം രൂപ മോഷ്ടിച്ച് മുങ്ങി; അതിഥി തൊഴിലാളി പിടിയിൽ

Published : Dec 31, 2023, 12:20 AM IST
സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ഒരുലക്ഷം രൂപ മോഷ്ടിച്ച് മുങ്ങി; അതിഥി തൊഴിലാളി പിടിയിൽ

Synopsis

ഇക്കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ യുവാവ് ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അപ്പോഴാണ് വീട്ടിൽ  പണമിരിക്കുന്ന കാര്യം ഇയാൾ അറിയുന്നത്. 

കൊച്ചി: പെരുമ്പാവൂരിൽ സഹോദരിയുടെ വീട്ടിൽ നിന്നും പണം മോഷ്ടിച്ച അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്സം സമഗുരി സ്വദേശി ഇംദാദ് ഹുസൈനാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. തന്‍റെ സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീടിന്‍റെ കിടപ്പുമുറിയിൽ നിന്നുമാണ് ഇയാൾ ഒരുലക്ഷം രൂപ കവ‍ർന്നത്.

പെരുന്പാവൂർ കണ്ടന്തറയിലെ വീട്ടിൽ നിന്നുമാണ് പ്രതി പണം അപഹരിച്ചത്. അതിഥിത്തൊഴിലാളികളായി എത്തിയതാണ് ഇവരുടെ കുടുംബം. ഇക്കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ യുവാവ് ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അപ്പോഴാണ് വീട്ടിൽ  പണമിരിക്കുന്ന കാര്യം ഇയാൾ അറിയുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഇംദാദ് പണം അടിച്ചെടുത്ത് കടക്കുകയായിരുന്നു. 

വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇവരുടെ ബന്ധു തന്നെയാണെന്ന് മനസിലാകുന്നത്. തുടർന്ന് പെരുമ്പാവൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More : തൊഴുത്തിലെ പശുവിനെ കാണാതായി; നടന്നത് ക്രൂരത, മോഷ്ടിച്ച് ചുറ്റികകൊണ്ട് അടിച്ച് കൊന്നു, കറിവെച്ച് തിന്നു!

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ