അസം സ്വദേശിനി വയനാട്ടില്‍ മരിച്ച നിലയില്‍; മരിച്ചത് കോണ്‍വെന്‍റ് ജീവനക്കാരി

By Web TeamFirst Published Dec 29, 2019, 10:45 AM IST
Highlights

 ആറു മാസം മുൻപായിരുന്നു അസം സ്വദേശിനിയായ മേരി ജോലിക്കായി വയനാട്ടിലെ കോണ്‍വെന്‍റിലെത്തിയത്.

മാനന്തവാടി: അസം സ്വദേശിയെ വയനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കുറ്റിമൂലയിൽ സെന്‍റ് അഗസ്റ്റിൻ കോണ്‍വെന്‍റിലെ ജീവനക്കാരിയായ മേരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറു മാസം മുൻപായിരുന്നു മേരി ജോലിക്കായി കോണ്‍വെന്‍റിലെത്തിയത്. ഇന്നലെ രാത്രി മുതൽ യുവതിയെ കാണാനില്ലെന്ന് കോണ്‍വെന്‍റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. 
 

click me!