തൊടുപുഴയിൽ ക്രൂരമർദ്ദനത്തിന് ഇരയായ കുട്ടിയെ പ്രതി ലൈംഗികമായും പീഡിപ്പിച്ചെന്ന് പൊലീസ്

By Web TeamFirst Published Mar 30, 2019, 5:26 PM IST
Highlights

പ്രതി അരുൺ ആനന്ദ് തന്നെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ മൃഗീയ മർദ്ദനമേറ്റ് മരണത്തോട് മല്ലടിക്കുന്ന ഏഴ് വയസുകാരൻ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്. പ്രതി അരുൺ ആനന്ദ് തന്നെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ പ്രകാരവും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇളയ കുട്ടിയെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് നിഗമനം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഏഴ് വയസുകാരനെ മൃഗീയ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കിയ പ്രതി അരുൺ ആനന്ദിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ (ഫോട്ടോ: റോണി ജോസഫ്, തൊടുപുഴ ക്യാമറാമാൻ)

അതേസമയം ക്രൂരമർദ്ദനമേറ്റ് തലയോട് പൊട്ടി മരണത്തോട് മല്ലടിക്കുന്ന ഏഴ് വയസുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ർമാരുടെ സംഘം അറിയിച്ചു. കുട്ടിയുടെ ജീവൻ നിലനിർത്താൻ വെന്‍റിലേറ്റർ സഹായം തുടരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. രാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചതായി പറഞ്ഞിരുന്നു. അതേസമയം കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കൽ സംഘത്തിന്‍റെ നിഗമനം.

കുട്ടിയെ വേറേതെങ്കിലും ആശുപത്രിയിലേക്ക് നീക്കാൻ കഴിയാത്ത അവസ്ഥയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിന്‍റേയും മറ്റ് അവയവങ്ങളുടേയും പ്രവർത്തനം തീരെ മന്ദഗതിയിലാണ്. എങ്കിലും കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്താനാണ് ശ്രമമെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇതിനിടെ കുട്ടികെ മൃഗീയമായി മർദ്ദിച്ച അരുൺ ആനന്ദിനെ തൊടുപുഴയിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാൾ. കുട്ടിയ മർദ്ദിച്ചതും ഭിത്തിയിൽ ഇടിച്ചതും എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. അരുണിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് ഇവിടേക്ക് എത്തിയത്. പ്രതിയെ പുറത്തേക്കിറക്കിയപ്പോൾ ജനക്കൂട്ടം ഇയാൾക്കുനേരെ പാഞ്ഞടുത്തു. രോക്ഷാകുലരായ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ തിരികെ കൊണ്ടുപോയത്. തിരിതെ തൊടുപുഴ സ്റ്റേഷനിലെത്തിച്ച അരുൺ ആനന്ദിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മുട്ടം കോടതിയിൽ ഹാജരാക്കും.

click me!