ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധം; മലപ്പുറത്ത് നാല് പൊലീസുകാർക്കെതിരെ നടപടി

Published : Jul 30, 2022, 10:16 AM ISTUpdated : Jul 30, 2022, 10:18 AM IST
ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധം; മലപ്പുറത്ത് നാല് പൊലീസുകാർക്കെതിരെ നടപടി

Synopsis

മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ പിടിയിൽ ആയവർ പൊലീസുകാരുമായുള്ള ബന്ധം കൂടി വെളിപ്പെടുത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ലോട്ടറി മാഫിയയും പോലീസുകാരുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായി.

മലപ്പുറം: മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മലപ്പുറത്ത് നാല് പൊലീസുകാർക്ക് എതിരെ നടപടി. ഗ്രേഡ് എസ്ഐ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റി.

മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ പിടിയിൽ ആയവർ പൊലീസുകാരുമായുള്ള ബന്ധം കൂടി വെളിപ്പെടുത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ലോട്ടറി മാഫിയയും പോലീസുകാരുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരായ നടപടി. 

Read Also: വയനാട്ടിൽ പുഴുവരിക്കുന്ന മാംസം പിടിച്ചു; ബീഫ് സ്റ്റാൾ അടപ്പിച്ച് അധികൃതർ

പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചിവില്‍പന നടത്തിയ കോറോം ചോമ്പാല്‍ ബീഫ് സ്റ്റാള്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചു. പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സന്തോഷിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടര്‍ന്ന് ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തു.

2019 ഒക്ടോബറിൽ മാനന്തവാടി നഗരസഭ പരിധിയിലെ എരുമ തെരുവിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മാട്ടിറച്ചി പിടികൂടിയിരുന്നു. എന്നാൽ ഈ വിവരം പുറത്തറിഞ്ഞത് ഒരു ദിവസത്തിന് ശേഷമായിരുന്നു. ഇത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. മാരുതി തീയേറ്ററിന് സമീപത്തെ സ്റ്റാളുകളില്‍ നിന്നും എരുമത്തെരുവിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തെ ഒരു സ്റ്റാളില്‍ നിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാട്ടിറച്ചി അന്ന് പിടിച്ചെടുത്തിരുന്നത്. 

ഈ വിവരം അധികൃതര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ഒരു ദിവസം വൈകി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു. കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇക്കാര്യം പുറമെ ഉള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരിശോധന വിവരം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നത്.

Read Also: 'സെക്രട്ടറിയും ഭരണ സമിതിയും പറഞ്ഞതാണ് ചെയ്തത്'; കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതി

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ