
കൊല്ലം: പരവൂരിൽ പതിനേഴുകാരിയെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടു പേർ പിടിയിൽ. പെൺകുട്ടിയുടെ ബന്ധുക്കളായ യുവാക്കളാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പരവൂർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ഉത്രാട ദിവസമാണ് പെൺകുട്ടിക്ക് മർദനമേറ്റത്.
വീടിനു അടുത്തുള്ള കടയിൽ സാധനം വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു മൂന്നംഗ സംഘത്തിൻറെ ആക്രമണം. അയൽവാസികൾ കൂടിയായ ബന്ധുക്കളാണ് പതിനേഴുകാരിയെ മർദിച്ചത്. തറയിലിട്ട് ചവിട്ടിയതായും പരാതിയിലുണ്ട്. പെൺകുട്ടിയുമായി യുവാക്കളിലൊരാൾക്ക് അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം.
സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാക്കളിൽ രണ്ടുപേരെ ഇന്നലെ രാത്രിയാണ് പരവൂർ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. കേസിൽ ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സ്വർണ്ണവും പണവും തട്ടി; കേസിൽ ഒന്നാം പ്രതി പിടിയിൽ
ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സ്വർണ്ണവും പണവും തട്ടി; കേസിൽ ഒന്നാം പ്രതി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam