എടിഎം കുത്തിപ്പൊളിക്കാൻ ശ്രമം; മോഷ്ടാക്കൾ സിസിടിവിയിൽ പതിഞ്ഞു, തെരഞ്ഞ് പൊലീസ്

Published : May 12, 2023, 11:22 AM ISTUpdated : May 12, 2023, 11:27 AM IST
എടിഎം  കുത്തിപ്പൊളിക്കാൻ ശ്രമം; മോഷ്ടാക്കൾ സിസിടിവിയിൽ പതിഞ്ഞു, തെരഞ്ഞ് പൊലീസ്

Synopsis

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരിമണ്ണൂർ ടൗണിലെ എടിഎം കൗണ്ടറിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണു മോഷണശ്രമം നടന്നത്. പണം എടുത്തു കൊണ്ടുപോകാൻ മോഷ്ടാക്കൾക്കു കഴിഞ്ഞില്ല. 

ഇടുക്കി: ആയുധങ്ങൾ ഉപയോഗിച്ച് എടിഎം കൗണ്ടർ കുത്തിപ്പൊളിച്ചു മോഷണം നടത്താൻ ശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരിമണ്ണൂർ ടൗണിലെ എടിഎം കൗണ്ടറിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണു മോഷണശ്രമം നടന്നത്. പണം എടുത്തു കൊണ്ടുപോകാൻ മോഷ്ടാക്കൾക്കു കഴിഞ്ഞില്ല. 

പ്രതികളുടെ ദൃശ്യം എടിഎമ്മിലെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു. ഇതരസംസ്ഥാനക്കാരാണു മോഷണശ്രമത്തിനു പിന്നിലെന്നാണ് സൂചനയെന്നു പൊലീസ് പറഞ്ഞു. 2 പേർ എടി എം കൗണ്ടറിൽ പ്രവേശിച്ചു മോഷണശ്രമം നടത്തുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്.

കറുത്ത ടീഷർട്ട് ധരിച്ചയാളും  ഷർട്ടിടാത്തയാളും എടിഎമ്മിലേക്കു കടക്കുന്നതും കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റികയും ഉളിപോലെ തോന്നിക്കുന്ന ആയുധ വുമുപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കൗണ്ടർ പൊളിച്ചെങ്കിലും കാഷ് ട്രേയിലിരുന്ന പണം എടുക്കാനാകാതെ വന്നതോടെ മോഷ്ടാക്കൾ പിൻവാങ്ങി. കരിമണ്ണൂർ എസ്എച്ച്ഒ കെ.ജെ.ജോബിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Read Also: നാല് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂളിലെ പ്യൂൺ പിടിയിൽ

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും