കണ്ണൂരിൽ കൊവിഡ് രോഗിയുമായി പോയ 108 ആംബുലൻസിന് നേരെ ആക്രമണം

Published : Aug 29, 2020, 10:58 PM IST
കണ്ണൂരിൽ കൊവിഡ് രോഗിയുമായി പോയ 108 ആംബുലൻസിന് നേരെ ആക്രമണം

Synopsis

അക്രമി സംഘം വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും പുറകിലെ ഡോർ തുറന്ന് രോഗികളുടെ ഫോട്ടോ എടുക്കുകയും വാഹനത്തിന്റെ കാറ്റ് പകുതി അഴിച്ചു വിടുകയും ചെയ്തു. 

കണ്ണൂര്‍: കണ്ണൂരിൽ 108 ആംബുലൻസിന് നേരെ മദ്യപിച്ചെത്തിയ സംഘത്തിന്‍റെ ആക്രമണം. കൊവിഡ് രോഗിയുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴി കരുവഞ്ചാലിൽ വെച്ച് നാല് പേരടങ്ങുന്ന സംഘം ആക്രമിച്ചെന്നാണ് പരാതി.

രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അക്രമി സംഘം വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും പുറകിലെ ഡോർ തുറന്ന് രോഗികളുടെ ഫോട്ടോ എടുക്കുകയും വാഹനത്തിന്റെ കാറ്റ് പകുതി അഴിച്ചു വിടുകയും ചെയ്തു. ആംബുലൻസ് പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ആലക്കോട് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ആംബുലൻസിന് പോകാൻ പറ്റിയത്. 
 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്