വൃദ്ധ ദമ്പതികള്‍ക്കുനേരെ ആക്രമണം: പരിക്കേറ്റ ഭാര്യയും മരിച്ചു

Published : Jun 11, 2021, 08:10 AM ISTUpdated : Jun 11, 2021, 08:36 AM IST
വൃദ്ധ ദമ്പതികള്‍ക്കുനേരെ ആക്രമണം: പരിക്കേറ്റ ഭാര്യയും മരിച്ചു

Synopsis

 കേശവന്‍ വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചിരുന്നു. മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു.  

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വയോധികയും മരിച്ചു. റിട്ട. അധ്യാപകനായ കേശവന്റെ ഭാര്യ പത്മാവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കേശവന്‍ വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചിരുന്നു. മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പത്മാവതിയെ പ്രവേശിപ്പിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുകെയിലെ റസ്റ്റോറന്‍റ് സന്ദർശിച്ചു, പിറ്റേന്ന് മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരി തേംസ് നദിയിൽ മരിച്ച നിലയിൽ, കൊലപാതകം
രാവിലെ പോയത് മലപ്പുറം മഅ്ദിന്‍ കോളേജിലേക്ക്, 19കാരന്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍