
കൊല്ലം: കൊല്ലം കടയ്ക്കലില്‍ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ചാരായ വാറ്റു സംഘത്തിനായി അന്വേഷണം തുടരുന്നു. തിങ്കളാഴ്ച രാവിലെയാണ് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിലെ അംഗത്തിന് വ്യാജ വാറ്റുകാരില്‍ നിന്ന് ആക്രമണമുണ്ടായത്. കടയ്ക്കൽ ആറ്റുപ്പുറത്തിനു സമീപം വ്യജവാറ്റ് നടക്കുന്ന വിവരമറിഞ്ഞെത്തിയ എക്സൈസ് സംഘത്തിനു നേരെയായിരുന്നു ആക്രമണം.
ചടയമംഗലം എക്സൈസ് ഇൻസ്‌പെക്ടർ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിടി കൂടാന്‍ ശ്രമിക്കുമ്പോഴായിരന്നു ആക്രമണം.സിവില്‍ എക്സൈസ് ഓഫിസര്‍ ബിനുവിനെ വിറക് കൊള്ളി കൊണ്ട് തലയിലും മുതുകിലും അടിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന കടയ്ക്കല്‍ പാലക്കോണം സ്വദേശി ചന്തുവിനെ അറസ്റ്റ് ചെയ്തെങ്കിലും മറ്റ് നാല് സംഘാംഗങ്ങളും ഓടിരക്ഷപ്പെടുകായിരുന്നു. ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലം തെന്‍മലയിലും വാറ്റു സംഘം പൊലീസിനെയും ആക്രമിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam