നാല് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഫ്രെഡറിക് ഫാഷിയേര്‍ എന്ന 53കാരൻ 30ഓളം രോഗികൾക്കാണ് വിഷം കുത്തിവച്ചതായാണ് കണ്ടെത്തിയത്. ഇതിൽ 12 പേർ മരണപ്പെട്ടു.

ബെസാൻകോൺ: രോഗികൾ മരണ വേദനയിൽ പുളയുമ്പോൾ രക്ഷകനായി എത്തി ആനന്ദം കണ്ടെത്തിയ ഡോക്ടർക്ക് ജീവപര്യന്തം തടവ്. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ അനസ്തേഷ്യയ്ക്കൊപ്പം വിഷം കുത്തിവച്ച് രോഗികളെ കൊലപ്പെടുത്തിയ 53കാരനായ ഡോക്ടർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ചയാണ് നാല് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഫ്രെഡറിക് ഫാഷിയേര്‍ എന്ന 53കാരൻ 30ഓളം രോഗികൾക്കാണ് വിഷം കുത്തിവച്ചതായാണ് കണ്ടെത്തിയത്. ഇതിൽ 12 പേർ മരണപ്പെട്ടു. നാല് വയസ് മുതൽ 89 വയസ് വരെ പ്രായമുള്ളവരെയാണ് ഇയാൾ ചികിത്സയ്ക്കിടെ കൊലപ്പെടുത്തിയത്. മരണ ഡോക്ടർ, കൊലപാതകി എന്നാണ് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ഫ്രെഡറികിനെ വിശേഷിപ്പിച്ചത്. ഒരു ക്ലിനിക്കിനെ ശ്മശാനം ആക്കി ഇയാൾ മാറ്റിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഹൃദയാഘാതവും മസ്തിഷ്ക രക്തസ്രാവവും നേരിട്ടാണ് ഇയാളുടെ രോഗികളിൽ ഏറിയ പങ്കും മരണപ്പെട്ടത്. മരിച്ച 12 രോഗികളെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി 18 രോഗികളും അതീവ ഗുരുതരാവസ്ഥ തരണം ചെയ്താണ് രക്ഷപ്പെട്ടത്. അനസ്തേഷ്യ ബാഗില്‍ പൊട്ടാസ്യം ക്ലോറൈഡും അഡ്രിനാലിനും കുത്തിവയ്ക്കുന്നതായിരുന്നു ഫ്രെഡറിക്കിന്‍റെ രീതി. തുടക്കത്തില്‍ അനസ്തേഷ്യ പ്രവര്‍ത്തിച്ച് രോഗി മയങ്ങുമെങ്കിലും ഓപ്പറേഷനിടയില്‍ രോഗി ഉണരും. വേദനയോടെ പിടയുന്ന രോഗിക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ സര്‍ജന്‍മാര്‍ കുഴങ്ങും. ഇതിനിടെ രക്ഷകനായി ഫ്രെഡറിക് എത്തും. കൃത്യമായ ആന്റിഡോട്ടുകൾ കുത്തിവയ്ക്കും തുടര്‍ന്ന് കിട്ടുന്ന പ്രശംസ ആസ്വദിക്കും.

രക്ഷകനെന്ന പ്രശംസ ലഹരി, വൈരാഗ്യമുള്ള ഡോക്ടർമാരുടെ രോഗികൾ പിടഞ്ഞു വീണാലും തിരിഞ്ഞ് നോക്കില്ല

ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് ഹൃദയാഘാതം ഉണ്ടാവുന്നത് അടിയന്തര ഘട്ടത്തിലേക്ക് എത്തിക്കും. രോഗിയെ രക്ഷിച്ച് കയ്യടി നേടുന്നത് ഇയാൾക്ക് ലഹരി പോലെയായിരുന്നു. എന്നാൽ ഇടപെടാൻ വൈകിയതിനേ തുടർന്ന് 12 രോഗികൾ മരിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം വരുന്നത്. തനിക്ക് വൈരാഗ്യമുള്ള ഡോക്ടർമാരുടെ രോഗികളേ വേദനിപ്പിക്കുന്നതും ഇയാൾ ലഹരിയായി കണ്ടിരുന്നു. ചില സംഭവങ്ങളിലും അനസ്തേഷ്യ നൽകുന്ന ചുമതലയിലുള്ള ഡോക്ടർ ഇയാളായിരുന്നില്ല. എന്നാൽ നേരത്തെ ആശുപത്രിയിലെത്തി ഇൻഫ്യൂഷൻ ബാഗുകളിൽ കൃത്രിമം ചെയ്യലായിരുന്നു ഇയാളുടെ രീതി. 2008 മുതൽ 2017 വരെയുള്ള കാലത്താണ് അസ്വഭാവിക മരണങ്ങളിലേറെയും നടന്നത്.

2017ൽ നടുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീയ്ക്ക് ഹൃദയാഘാതമുണ്ടായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഇൻഫ്യൂഷൻ ബാഗിൽ പൊട്ടാസ്യം ക്ലോറൈഡ് കണ്ടെത്തിയത്. സമാന പാറ്റേൺ ആവർത്തിച്ചതോടെ അന്വേഷണം ശക്തമാക്കി. ഇതിലാണ് ഫ്രെഡറിക് കുടുങ്ങിയത്. 22 വർഷമാണ് പാട്രിക് തടവിൽ കഴിയേണ്ടി വരിക. വിവാഹ മോചിതനായ പാട്രികിന് മൂന്ന് മക്കളാണ് ഉള്ളത്. ഫ്രാൻസിലെ ഏറ്റവും വലിയ മെഡിക്കൽ കുറ്റകൃത്യമെന്ന് വിലയിരുത്തിയ കേസിലാണ് ഒടുവിൽ വിധി വരുന്നത്. അനസ്തേഷ്യ നൽകാനായി മറ്റുള്ളവരെ നിയോഗിച്ച കേസുകളിൽ രോഗി പിടഞ്ഞ് മരിക്കുന്നതും ഇയാൾ ആസ്വദിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം