
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മലപ്പുറം നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖാണ് പിടിയിലായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് യുവാവ് കെണിയില്‍പ്പെടുത്തുകയായിരുന്നു. നഗ്നഫോട്ടോകളും പ്രതി കൈക്കലാക്കി. ഈ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനശ്രമം. പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനും ശ്രമം നടന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം ആദ്യം അറിയുന്നത്. തുടര്‍ന്ന് നിലമ്പൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കോട് കാക്കൂരിലുള്ള വീട്ടില്‍ എത്തിയാണ് നിലമ്പൂർ പൊലീസ് മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ചാക്കിലെഴുതിയത് ബീഡി, തുറന്നപ്പോൾ ആര്‍പിഎഫ് ഞെട്ടി; പാലക്കാട്ട് പിടിച്ചത് 570 കിലോ നിരോധിത പുകയില ഉൽപ്പന്നം
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 570 കിലോയോളം തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് 25 ലക്ഷം മാർക്കറ്റിൽ വിലവരും. ഷാലിമാറിൽ നിന്ന് പാലക്കാട് കൊണ്ട് വന്നവയാണ് പിടിയിലായത്. ആര്‍പിഎഫ്, എക്സൈസ് പരിശോധനയിലായ വലിയ കടത്ത് തടഞ്ഞ് സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തത്.
ചാക്കുകളിൽ ബീഡി എന്ന പേരിൽ എത്തിയ പാർസൽ സംശയം തോന്നിയപ്പോഴാണ് തുറന്നു പരിശോധിച്ചത്. തുടര്‍ന്നാണ് സമാന പാര്‍സലുകളിൽ നിന്നായി 570 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. രേഖപ്പെടുത്തിയ വിലാസം കേന്ദ്രീകരിച്ചു പാലക്കാട് എക്സൈസ് അന്വേഷണം ആരംഭിച്ചു. ഇത്രയും അധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്, സമീപകാലങ്ങളിലെ വലിയ വേട്ടകളിലൊന്നാണ്.
Read Also: തിരുവനന്തപുരത്ത് കോടതിയിൽ നിന്ന് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ