
പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പോരുവഴി സ്വദേശിയായ ടി രഞ്ജു ആണ് പിടിയിലായത്. കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള പഞ്ചായത്തംഗം വഴിയാണ് രഞ്ജുവിനെ അടൂരിലുളള വീട്ടുകാർ ആഭിചാര ക്രിയക്കായി നിയോഗിക്കപ്പെടുന്നത്. ഇയാൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ പത്താം തീയതി രാത്രിയോടെയാണ് ഇയാൾ വീട്ടിലെത്തുന്നത്.
ആഭിചാര ക്രിയക്കുള്ള കാര്യങ്ങൾ ചെയ്യുന്നതിനിടെയാണ് പതിനഞ്ചുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചുമത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രഞ്ജു മുൻപ് ബിജെപിയുടെ കൊല്ലം ഈസ്റ്റ് ജില്ലാതല കമ്മിറ്റിയിലെ അംഗമായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാൽ ബിജെപി നേതാക്കൾ പറയുന്നത് പാർട്ടിയുമായി ബന്ധമുള്ള ആളല്ലെന്നാണ്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് അടൂർ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam