
കൽപറ്റ: വയനാട് വൈപ്പടിയിലെ വയോധികയുടെ കൊലപാതകത്തിലെ പ്രതി പിടിയിൽ. 17 വയസുകാരനാണ് പിടിയിൽ ആയത്. മേയ് 24 നാണ് വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമ കൊല്ലപ്പെട്ടത്. പണം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. 17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കി. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാൻ ആയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam