വിദ്യാര്‍ത്ഥിനിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Published : Mar 03, 2020, 04:34 PM IST
വിദ്യാര്‍ത്ഥിനിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Synopsis

ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കണ്ണാടിയിലൂടെ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെന്നും മുംബൈ ഗൊരേഗാവ് പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. 

മുംബൈ: കോളേജ് വിദ്യാര്‍ത്ഥിനിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്ത 49കാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോളേജിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥിനി ഇയാളുടെ ഓട്ടോയില്‍ കയറിയപ്പോഴായിരുന്നു സംഭവം. ഇയാള്‍ സ്വയംഭോഗം ചെയ്യുന്നത് ഫോണില്‍ ചിത്രീകരിച്ച പെണ്‍കുട്ടി പൊലീസിനെ അറിയിക്കുകയും സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാവിലെ കോളേജില്‍ പോകാനാണ് വിദ്യാര്‍ത്ഥിനി ഇയാളുടെ ഓട്ടോയില്‍ കയറിയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കണ്ണാടിയിലൂടെ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെന്നും മുംബൈ ഗൊരേഗാവ് പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ