യുവതിയുടെ ആത്മഹത്യ: 'സ്വഭാവദൂഷ്യം' ഉറഞ്ഞു തുള്ളി കൽപിച്ച 'കോമരം' അറസ്റ്റിൽ

Published : Mar 03, 2020, 01:21 PM ISTUpdated : Mar 04, 2020, 12:38 PM IST
യുവതിയുടെ ആത്മഹത്യ: 'സ്വഭാവദൂഷ്യം' ഉറഞ്ഞു തുള്ളി കൽപിച്ച 'കോമരം' അറസ്റ്റിൽ

Synopsis

സുഹൃത്തിന്‍റെ ആവശ്യപ്രകാരമായിരുന്നു കോമരമായ ശേഷം ശ്രീകാന്ത് യുവതിക്കെതിരെ ആരോപണം ഉന്നയിച്ചത്.

തൃശൂർ: തൃശൂരില്‍ കോമരം സ്വഭാവദൂഷ്യം ആരോപിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരമായ പ്രദേശവാസി ശ്രീകാന്ത് അറസ്റ്റിൽ. തൃശൂർ മണലൂരിൽ ക്ഷേത്രത്തിൽ കോമരം തുള്ളുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാള്‍ ആരോപണം ഉന്നയിച്ചത്. യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ക്ഷേത്രത്തിലെ ദേവിക്ക് മുന്നില്‍ മാപ്പുപറയണമെന്നുമായിരുന്നു ക്ഷേത്രച്ചടങ്ങിനിടെ ഇയാള്‍ പറഞ്ഞത്.

ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു കോമരമായ ശ്രീകാന്തിന്‍റെ ആരോപണം. ഇതുണ്ടാക്കിയ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സുഹൃത്തിന്‍റെ ആവശ്യപ്രകാരമായിരുന്നു കോമരമായ ശേഷം ശ്രീകാന്ത് യുവതിക്കെതിരെ ആരോപണം ഉന്നയിച്ചത്. മരിച്ച യുവതിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ