ആറ് വയസ്സുകാരി കൊല്ലപ്പെട്ടത് കൂട്ടബലാംത്സംഗത്തിന് ഇരയായി

Published : Mar 28, 2019, 10:51 PM IST
ആറ് വയസ്സുകാരി കൊല്ലപ്പെട്ടത് കൂട്ടബലാംത്സംഗത്തിന് ഇരയായി

Synopsis

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ടാണ് കോയമ്പത്തൂര്‍ പനിമടയിലെ വീട്ടിൽ നിന്ന്  സ്കൂള് വിട്ട്  വന്ന ഒന്നാം ക്ലാസുകാരിയെ കാണാതായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപണിക്കാരാണ്

കോവൈ: കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ആറ് വയസ്സുകാരി കൂട്ടബലാംത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതഹേത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നുവെന്നും വിരലുകള്‍ ചതഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് ലഹരിയില്‍ ആറ് പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് തട്ടികൊണ്ട് പോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ടാണ് കോയമ്പത്തൂര്‍ പനിമടയിലെ വീട്ടിൽ നിന്ന്  സ്കൂള് വിട്ട്  വന്ന ഒന്നാം ക്ലാസുകാരിയെ കാണാതായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപണിക്കാരാണ്. പൊലീസ് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ പുലര്‍ച്ചയോടെ വീടിന് സമീപത്തെ ഇടവഴിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ നെറ്റിയിലും കവിളിലും അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സമീപവാസികള്‍ നല്‍കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ  നാല് യുവാക്കളെ പൊലീസ് കസ്റ്റിയിലെടുത്തു. 

വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി കുട്ടിയെ ഇവര്‍ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു.മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മുഴുവന്‍ പ്രതികളേയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും പ്രതിഷേധിച്ചു.പ്രതികള്‍ കഞ്ചാവ് ലഹരിയിലായിരുന്നവെന്ന് പൊലീസ് പറയുന്നു.

പ്രതിഷേധ സൂചകമായി പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വീട്ടുകാര്‍ മടിച്ചെങ്കിലും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു.പ്രതികള്‍ക്കായി കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറും 20 വയസ്സ്, പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ
സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്