12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ച് കൊന്നു

Published : Mar 28, 2019, 11:18 AM IST
12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ച് കൊന്നു

Synopsis

ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം ഡെറാഡൂണിലാണ് നടന്നത്

ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് 12 വയസുകാരന്‍ മരിച്ചു. ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം ഡെറാഡൂണിലാണ് നടന്നത്.

തെളിവുകള്‍ നശിപ്പിക്കാന്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചിരുന്ന വാസു യാദവ് എന്ന കുട്ടിയുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റാണ് കുട്ടി മരണപ്പെട്ടത്. ഒപ്പം കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വെെകിയതായും ആക്ഷേപമുണ്ട്.

ബിസ്ക്കറ്റ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പന്ത്രണ്ടു വയസുകാരനെ മര്‍ദിച്ചത്. വാര്‍ഡന്‍ കാണുന്നത് വരെ മണിക്കൂറുകള്‍ ക്ലാസ് റൂമില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ വാസു യാദവിനെ മര്‍ദിക്കുകയായിരുന്നു.

സംഭവം നടന്ന ശേഷം കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ പോലും സ്കൂള്‍ അധികൃതര്‍ തയാറായില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഉഷാ നേഗി പറഞ്ഞു. സ്കൂള്‍ സന്ദര്‍ശിച്ചെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

11 കാരിക്ക് പീഡനം, പിഞ്ചുമകളെ പീഡിപ്പിക്കാൻ മുഖ്യ പൂജാരിക്ക് കൂട്ടുനിന്നത് പെറ്റമ്മ, ശ്രീലങ്കയിൽ മുതിർന്ന ബുദ്ധമത സന്യാസി പിടിയിൽ
ഞെട്ടിക്കുന്ന ക്രൂരത! ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ