
കൊച്ചി: കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും പൊലീസ് റെയ്ഡ് നടത്തി. മലാജ് പാർലറുകള്‍ കേന്ദ്രീകരിച്ച് നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. ഇന്നലെ ജില്ലയിലെ 83 ആയുർവേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലും നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.
അനാശാസ്യ പ്രവര്‍ത്തനത്തിനാണ് കടവന്ത്രയിലെ വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍റ് സ്പാ എന്ന സ്ഥപനത്തിനെതിരെ കേസെടുത്തത്. മയക്കുമരുന്നു ഉപയോഗത്തില്‍ പാലാരിവട്ടത്തെ എസൻഷ്യല്‍ ബോഡി കെയര്‍ ബ്യൂട്ടി ആന്‍റ് സ്പാ എന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരനുനെതിരെയും പൊസീസ് കേസെടുത്തു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
Read More : തുണിയിൽ പൊതിഞ്ഞ് 7 ലക്ഷത്തിന്‍റെ യുഎഇ ദിർഹം, വീട്ടിലെത്തി തുറന്നപ്പോൾ കളി മാറി, എല്ലാം വെറും കടലാസുകള്‍ !
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam