​ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ; സംഭവം ബാലരാമപുരത്ത്

Published : Jun 17, 2024, 12:54 PM IST
​ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ; സംഭവം ബാലരാമപുരത്ത്

Synopsis

ഇന്നലെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത്  ഗൃഹനാഥനെ വീട്ടിൽ നിന്ന്  വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ  പ്രതി പോലീസ്  പിടിയിൽ. കല്ലമ്പലം കല്ലുവിള സ്വദേശിയും കൊല്ലപ്പെട്ട ബിജുവിന്‍റെ അയൽവാസിയുമായ കുമാർ ആണ്  പിടിയിലായത്. ഇന്നലെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും ഉച്ചക്ക് ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ  തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി.


 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം