
അഹമ്മദാബാദ്: വിചിത്രമായ ലൈംഗിക സ്വഭാവത്തിന്‍റെ പേരില്‍ ബാങ്ക് ക്ലര്‍ക്കായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി.
ഗുജറാത്തിലെ ന്യൂ മണി നഗറിലാണ് സംഭവം. അടുത്തിടെ വിവാഹിതനായ ഭര്‍ത്താവാണ് വിചിത്രമായ ആവശ്യങ്ങളുമായി ഭാര്യയെ സമീപിച്ചത്. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. ഇതോടെ ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കഴിഞ്ഞ വർഷം ഡിസംബർ 11നായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനമായി 20 ലക്ഷം രൂപയും നൽകിയതായും യുവതി പറയുന്നു. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഭർത്താവ് തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് യുവതി പറയുന്നു. ലൈംഗികബന്ധത്തിനിടെ വ്യത്യസ്ത രീതികൾ തുടരാൻ ഭർത്താവ് യുവതിയെ നിർബന്ധിക്കുമായിരുന്നു. എന്നാൽ യുവതിഇതിന് തയ്യാറാവാതെ വരുമ്പോൾ ഇയാൾ ക്രൂരമായി മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.
ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ യുവതി രണ്ട് മാസം മാതാപിതാക്കൾക്കൊപ്പം പോയി താമസിച്ചു. തിരികെ വീട്ടിലെത്തിയപ്പോൾ അമ്മായി അമ്മ മർദ്ദിക്കാൻ തുടങ്ങിയതായും യുവതി പറയുന്നു. അതിന് ശേഷമാണ് ഭർത്താവ് ആസാധാരണമായ രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തുടങ്ങിയതെന്ന് യുവതി ആരോപിക്കുന്നു.
ആക്രമണവും ഉപദ്രവവും പതിവായതോടെ യുവതി പൊലീസിനെ സമീപിച്ചു. എന്നാൽ ബന്ധുക്കൾ ഇടപെട്ടതിനാൽ കേസ് എടുത്തിരുന്നില്ല. തിങ്കളാഴ്ച വീണ്ടും ഭർത്താവ് അസാധാരണ രീതിയിൽ ലൈംഗികബന്ധത്തിനായി സമ്മർദ്ദം ചെലുത്തി. തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam