എടിഎം മെഷീനിൽ കൃത്രിമം, പണം തട്ടിയെന്ന് പരാതിയുമായി ബാങ്ക്; നടപടി പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ

By Web TeamFirst Published Jan 25, 2023, 12:06 AM IST
Highlights

സുഹൃത്തുക്കളുടെ എടിഎം കാർഡുകൾ സൂത്രത്തിൽ തരപ്പെടുത്തും. ശേഷം മെഷിനിൽ കാർഡിടും.. ഫോർഗോട്ട് പിൻ അടിക്കും. അപ്പോൾ യഥാർത്ഥ ഉടമയ്ക്ക് പുതിയ പാസ്വേഡ് ക്രമീകരിക്കാനുള്ള സന്ദേശമെത്തും. അത് ഫോൺവിളിച്ച് സൂത്രത്തിൽ തരപ്പെടുത്തിയായിരുന്നു മൂവർ സംഘത്തിൻ്റെ തട്ടിപ്പ്.

പാലക്കാട്: മണ്ണാർക്കാട് എടിഎം മെഷീനിൽ കൃത്രിമം കാണിച്ച പണം തട്ടിയെന്ന് പരാതിയുമായി ബാങ്ക്. മൂന്ന് പ്രതികൾ അറസ്റ്റിലായതിന് പിന്നാലെയാണ് മണ്ണാർക്കാട് എസ്ബിഐ ബ്രാഞ്ച് പരാതി നൽകിയത്.

ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളായ പ്രവീൺമാർ, ദിനേശ് കുമാർ, സന്ദീപ് എന്നിവരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റുചെയ്തത് 19നാണ്. സുഹൃത്തുക്കളുടെ എടിഎം കാർഡുകൾ സൂത്രത്തിൽ തരപ്പെടുത്തും. ശേഷം മെഷിനിൽ കാർഡിടും.. ഫോർഗോട്ട് പിൻ അടിക്കും. അപ്പോൾ യഥാർത്ഥ ഉടമയ്ക്ക് പുതിയ പാസ്വേഡ് ക്രമീകരിക്കാനുള്ള സന്ദേശമെത്തും. അത് ഫോൺവിളിച്ച് സൂത്രത്തിൽ തരപ്പെടുത്തിയായിരുന്നു മൂവർ സംഘത്തിൻ്റെ തട്ടിപ്പ്. പണം വരുന്ന നേരത്ത് സ്ലോട്ട് അമർത്തിപ്പിടച്ച് പൈസയെടുക്കും. പക്ഷേ ഇടപാട് പരാജയപ്പെട്ടു എന്നാണ് കാണിക്കുക. ബാങ്കിൽ ചെന്ന് പരാതി പറഞ്ഞാൽ, പണം തിരികെ കിട്ടുകയും ചെയ്യും. ഇങ്ങനെ മണ്ണാർക്കാട്ടെ എസ്ബിഐയുടെ യുടെ എടിഎമ്മിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. 

സിസിടിവി പരിശോധിച്ച് പ്രതികൾ അറസ്റ്റിലായവർ തന്നെയെന്ന് ഉറപ്പുവരുത്തി. മറ്റു ജില്ലകളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു എന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, പ്രതികൾ ഇവർ തന്നെയാണോ എന്നറിയാൻ, ദൃശ്യങ്ങൾ പരിശോധിക്കുന്നത് തുടരുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രതികളെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കും.

Read Also: പുലര്‍ച്ചെ അഞ്ചര; വീടിന് പിന്നിൽ ചക്ക വെട്ടുകയായിരുന്ന വീട്ടമ്മയുടെ മുഖം പൊത്തി മാല കവര്‍ന്നു

click me!